സത്യവും അസത്യവും വേര്‍ തിരിച്ചറിഞ്ഞ് സത്യത്തിന്റെ കൂടെ നില കൊള്ളുവാന്‍ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ആഹ്വാനം ചെയ്ത്. സുന്നി യുവജന സംഘം മുസ്വഫ എസ്. വൈ. എസ്. കമ്മിറ്റി, ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ഒരു മാസക്കാലത്തെ കാമ്പയിന്‍ ഉദ്ഘാടന സന്ദേശം നല്‍കുകയായിരുന്നു കാന്തപുരം.
സത്യവും അസത്യവും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ പണ്ഡിതര്‍ക്കേ കഴിയൂ. സാധാരണക്കാരന്‍ വ്യാജ സിദ്ധന്മാരുടെയും മറ്റും വലയില്‍ അകപ്പെടുന്നത് സത്യവും അസത്യവും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കഴിയാത്തത് കൊണ്ടാണ്. മുഹമ്മദ് നബി(സ) തങ്ങളുടെ പ്രബോധന കാലഘട്ടത്തില്‍ തന്നെ നബി യാണെന്ന് വാദിച്ച് വ്യാജന്മാര്‍ രംഗ പ്രവേശം ചെയ്തിരുന്നു. അതിനാല്‍ തന്നെ പണ്ഡിതന്മാര്‍ ഇത്തരം വ്യാജന്മാര്‍ക്കെതിരില്‍ എന്നും നില കൊണ്ടിട്ടുണ്ട്. അല്ലാഹുവുമായി ആരാധനയിലൂടെ കൂടുതല്‍ അടുത്തവര്‍ക്ക് ആതിമീയ ചെതന്യവും അസാധാരണത്വവും കൈ വരിക എന്നത് ഖുര്‍ ആന്‍ കൊണ്ടും ഹദീസ് കൊണ്ടും തെളിയിക്കപ്പെട്ടതാണു. അത് പോലെ വിശുദ്ധ ഖുര്‍ ആന്‍ , ഹദീസുകള്‍ തുടങ്ങിയ ഉപയോഗിച്ചുള്ള ചികിത്സയും ഇ സ് ലാം അനുവദിച്ചതും നബി(സ) പഠിപ്പിച്ചതുമാണ്. എന്നാല്‍ ഇതിന്റെ മറവില്‍ കപടന്മാര്‍ രംഗത്ത് വന്നതുള്ളത് ഒരു യാഥാര്‍ത്ഥ്യമാണെന്നും കാന്തപുരം പറഞ്ഞു. ആതിമീയത എന്നത് സത്യ വിശ്വാമുള്ളവര്‍ക്ക് കൈവരുന്ന അവസ്ഥയാണ് . അതിനെ നിശേധിയ്ക്കുവാന്‍ കഴിയില്ല. എന്നാല്‍ ഇസ്‌ലാമില്‍ പൗരോഹിത്യം ഇല്ല. ആര്‍ക്കും ദൈവികത കല്‍പ്പിക്കുന്നുമില്ല ഇസ്ലാം. കാന്തപുരം പ്രസ്ഥാവിച്ചു.
ഇപ്പോള്‍ ആരോപണ വിധേയരായിക്കൊണ്ടിരിക്കുന്ന വ്യാജ സിദ്ധന്മാര്‍ക്കെതിരെ സുന്നി പണ്ഡിതന്മാരുടെ നിലപാട് അത്തരം ആളുകളുടെ രംഗ പ്രവേശത്തോടെ തന്നെ വ്യക്തമാക്കിയിട്ടുള്ളതും അത്തരം വ്യാജ ത്വരീഖത്തിനെതിരിലും കള്ള സിദ്ധന്മാരെക്കെതിരിലും നിരന്തരം പ്രഭാഷണങ്ങളിലൂടെയും , ഗ്രന്ഥ രചനയിലൂടെയും , വാദ പ്രതിവാദങ്ങളിലൂടെയും സാധാരണക്കാരെ ബോധവത് കരണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ അത്തരക്കാരില്‍ ചിലര്‍ക്കെതിരില്‍ നടപടികളും ജനരോഷവും ഉയര്‍ന്ന സാഹചര്യത്തില്‍ ഇസ്‌ലാമിന്റെ പേരില്‍ തന്നെ പ്രവര്‍ത്തിക്കുന്ന തികച്ചും വ്യാജ ഇസ്‌ലാമിന്റെ ആളുകളായ മുജാഹിദ്, ജമാ അത്തെ ഇസ്‌ലാമി തുടങ്ങിയ പ്രസ്ഥാനക്കാര്‍ അവസരം മുതലെടുത്ത് സുന്നി സമൂഹത്തിന്റെയും പണ്ഡിതരുടെയും പേരില്‍ ഇത്തരം വ്യാജന്മാരെ അടിച്ചേല്‍പ്പിക്കാനും, ആനുകാലിക സംഭവങ്ങള്‍ മറയാക്കി യഥാര്‍ത്ഥ പണ്ഡിതരെയും നബി കുടുംബത്തെയും ഇകള്‍ത്താനും, ഇസ്‌ലാമിന്റെ ആചാരങ്ങളെ മൊത്തത്തില്‍ അവഹേളിക്കാനും ശ്രമിച്ച് കൊണ്ടിരിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണെന്ന് അബ്‌ദുല്‍ ഹമീദ് സഅദി ഈശ്വര മംഗലം പറഞ്ഞു.
കാമ്പയിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണ വേദികളിലും ചര്‍ച്ചാ സംഗമങ്ങളിലും ക്രിയാത്മകമായി പങ്കെടുത്ത് വിജയിപ്പിക്കാന്‍ അദ്ധേഹം അഭ്യര്‍ത്ഥിച്ചു.
മുസ്വഫ ശ അബിയ പത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡണ്ട് ഒ. ഹൈദര്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. അബ്‌ദുല്‍ ഹമീദ് ശര്‍വാനി, ആറളം അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, പി.പി.എ. റഹ്‌മാന്‍ മൗലവി കല്‍ത്തറ, അബ്‌ദുല്‍ റഉൂഫ് സഖാഫി, ഇബ്‌റാഹിം മുസ്‌ലിയാര്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.
- ബഷീര്‍ വെള്ളറക്കാട്
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്