മസ്കറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് വിവിധ ഉപ വിഭാഗങ്ങള്‍ക്കായി എല്ലാ വര്‍ഷവും നടത്തി വരുന്ന നാടക മത്സരത്തില്‍ ആറ് ഒന്നാം സമ്മനങ്ങള്‍ മലയാള വിഭാഗം വാരിക്കൂട്ടി. ശ്രീ സതീഷ് കെ സതീഷിന്റെ ദി മാസ്ക് എന്ന കഥ ആസ്പദമാക്കി ശ്രീ ബാബു നരിമറ്റം സംവിധാനം ചെയ്ത നാടകത്തില്‍ മുഖ്യ കഥാപത്രത്തെ അവതരിപ്പിച്ചത് കഴിഞ്ഞ വര്‍ഷവും ഏറ്റവും നല്ല നടനുള്ള സമ്മാനം കരസ്ഥമാക്കിയ ശ്രീ ശശിധരന്‍ പിള്ളയാണ്. ഇത്തവണ ഏറ്റവും നല്ല കഥ, ഏറ്റവും നല്ല അവതരണം, ഏറ്റവും നല്ല സംവിധായകന്‍ ( ശ്രീ ബാബു നരിമറ്റം), ഏറ്റവും നല്ല നടന്‍ ( ശ്രീ ശശിധരന്‍ പിള്ള), സ്റ്റേജ് സംവിധാനം ( ശ്രീ ബി ആര്‍ ഭദ്രന്‍), മേക്കപ് ( ശ്രീ ഗോപി മാസ്റ്റര്‍), മികച്ച അഭിനയത്തിനു പ്രോത്സാഹന സമ്മാന (ശ്രീ വിന്‍സന്റ്) എന്നിങ്ങനെയാണ് മലയാള വിഭാഗം അവതരിപ്പിച്ച നാടകത്തിനു ലഭിച്ച പുരസ്കാരങ്ങള്‍. കൂടുതല്‍ സമ്മാനങ്ങള്‍ ലഭിച്ചതോടു കൂടി ഐ. എസ്. സി. വക ഈ വര്‍ഷത്തെ എവര്‍റോളിങ് ട്രോഫിയും മലയാള വിഭാഗം കരസ്ഥമാക്കി.
ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ ലഭിച്ച സംഘടനയ്ക്കുള്ള എവര്‍ റോളിങ് ട്രോഫി മലയാള വിഭാഗം കണ്‍ വീനര്‍ ശ്രീ ഏബ്രഹാം മാത്യൂ ഐ എസ് സി ചെയര്‍മാന്‍ ഡോ സതീഷ് നമ്പ്യാരില്‍ നിന്നും ഏറ്റുവാങ്ങുന്നു. നാടക വിഭാഗം കോഡിനേറ്റര്‍ ശ്രീ സത്യപാല്‍, സംവിധായകന്‍, മറ്റഭിനേതാക്കള്‍ എന്നിവരുമൊപ്പം.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്