മലബാറില്‍ നിന്നുള്ള പ്രവാസി സംഘടനകളുടെ ഭാരവാഹികളെയും കേന്ദ്ര, സംസ്ഥാന മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് നവംബര്‍ ഏഴിനു നടക്കുന്ന 'മലബാര്‍ പ്രവാസി ദിവസി'ന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. ഡോ. ഹുസൈന്‍ അബാസ് മുഖ്യരക്ഷാധികാരിയായും ബഷീര്‍ പടിയത്ത് ചെയര്‍മാനും സദാശിവന്‍ ആലമ്പറ്റ വര്‍ക്കിങ് ചെയര്‍മാനും അബ്ദുറഹിമാന്‍ ഇടക്കുനി ജനറല്‍ കണ്‍വീനറുമായി രൂപവത്കരിച്ച കമ്മിറ്റിയുടെ രക്ഷാധികാരികളായി. കെ.എസ്. കുമാര്‍, പി.എ. ഇബ്രാഹിം ഹാജി, കരീം വെങ്കിടങ്ങ്, യഹ്‌യ തളങ്കര, എം.ജി. പുഷ്പന്‍, അഡ്വ. വൈ.എ. റഹിം, അബ്ദുള്ള മല്ലിശ്ശേരി എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി ഇബ്രാഹിം എളേറ്റില്‍, എം.കെ. മുഹമ്മദ്, സുഭാഷ്ചന്ദ്രബോസ്, കെ.വി. രവീന്ദ്രന്‍, പള്ളിക്കല്‍ സുജായ് (അബുദാബി), കെ.സി. മുരളി (അബുദാബി), ഇ.എം. അഷറഫ് (കൈരളി), ജോയ് മാത്യു (അമൃത), എം.സി.എ. നാസര്‍ (ഗള്‍ഫ് മാധ്യമം), സതിഷ് മേനോന്‍ (ഏഷ്യാനെറ്റ്) എന്നിവരെയും തിരഞ്ഞെടുത്തു.
വൈസ് ചെയര്‍മാന്മാരായി രമേഷ് പയ്യന്നൂര്‍, സഹദ് പുറക്കാട്, പുന്നക്കല്‍ മുഹമ്മദലി, മായിന്‍ കെ., കുഞ്ഞഹമ്മദ് കെ., എം.എ. ലത്തീഫ്, ജലില്‍ പട്ടാമ്പി, എല്‍വീസ് ചുമ്മാര്‍, ടി.പി. ഗംഗാധരന്‍, ഡോ. ടി.എ. അഹമ്മദ്, വിനോദ് നമ്പ്യാര്‍, മെഹമൂദ് എന്നിവരെയും കണ്‍വീനര്‍മാരായി അഡ്വ. മുസ്തഫ സക്കീര്‍, നാസര്‍ ചിറക്കല്‍, മുഹമ്മദ് അലി, അബ്ദുള്‍ ഗഫൂര്‍, എ. ഹമീദ്, കെ. ദേവന്‍, ആരിഫ്, രതീഷ്, മുസമ്മില്‍, ഷിനാസ് കെ.സി., സദീര്‍ അലി, എ.കെ. അബ്ദുറഹിമാന്‍, താഹിര്‍ കോമോത്ത്, കൃഷ്ണമൂര്‍ത്തി, ഗണേഷ്, സീബി ആലമ്പള്ളി എന്നിവരെയും തിരഞ്ഞെടുത്തു.
സബ്കമ്മിറ്റി ഭാരവാഹികളായി പ്രോഗ്രാം: ചെയര്‍മാന്‍: ഷാജി ബി., കണ്‍വീനര്‍: ഷൗക്കത്ത് അലി ഏരോത്ത്- ഫിനാന്‍സ്, സീതി പടിയത്ത് (ചെയര്‍മാന്‍), അഡ്വ. സാജിത്ത് അബൂബക്കര്‍ (കണ്‍വീനര്‍), മീഡിയ ആന്‍ഡ് പബ്ലിസിറ്റി (അഡ്വ. ഹാഷിക് (ചെയര്‍മാന്‍), ബാലകൃഷ്ണന്‍ അഴിമ്പ്ര (കണ്‍വീനര്‍), ഫുഡ്കമ്മിറ്റി: ഖാസിം ഹാജി (ചെയര്‍മാന്‍), ഇഖ്ബാല്‍ മൂസ (കണ്‍വീനര്‍), ഡോക്യുമെന്ററി: സി.വി. കോയ (ചെയര്‍മാന്‍), മുനീര്‍ ഡി. (കണ്‍വീനര്‍), സുവനീര്‍: ബഷീര്‍ തിക്കോടി (ചെയര്‍മാന്‍), ഫൈസല്‍ മേലടി (കണ്‍വീനര്‍). രജിസ്‌ട്രേഷന്‍: മോഹനന്‍ എസ്. വെങ്കിട്ട് (ചെയര്‍മാന്‍), സന്തോഷ്‌കുമാര്‍ (കണ്‍വീനര്‍), ഗസ്റ്റ് കമ്മിറ്റി: ഹാരിസ് നീലേമ്പ്ര, ഹാരിസ് പയ്യോളി, വളണ്ടിയര്‍: മുഹമ്മദ്കുഞ്ഞി പി. (ചെയ.), രാജന്‍ കൊളാവിപാലം (കണ്‍.). റിസപ്ഷന്‍: (ചെയര്‍മാന്‍) ആയിഷ ടീച്ചര്‍, (കണ്‍വീനര്‍) മൈമൂന ടീച്ചര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. കരീം വെങ്കിടങ് ഉദ്ഘാടനം ചെയ്തു. അബ്ദുള്ള മല്ലിശ്ശേരി, ഡോ. ഹുസൈന്‍ അബ്ബാസ്, ബഷീര്‍ പടിയത്ത്, ചന്ദ്രപ്രകാശ് ഇടമന, ജേക്കബ് അബ്രഹാം, കെ. ബാലകൃഷ്ണന്‍, സഹദ് പുറക്കാട്, അഡ്വ. സാജിത് അബൂബക്കര്‍, അഡ്വ. ഹാഷിക് എന്നിവര്‍ സംസാരിച്ചു. സദാശിവന്‍ അലമ്പറ്റ എം.പി.യു.വിനെക്കുറിച്ചും അബ്ദുറഹിമാന്‍ ഇടക്കുനി 'പ്രവാസി ദിവസി'നെക്കുറിച്ചും വിശദീകരിച്ചു. സെക്രട്ടറി ഷാജി ബി. പാനല്‍ അവതരിപ്പിച്ച് സംസാരിച്ചു. ജന. സെക്രട്ടറി രാജു പി. മേനോന്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് അന്‍സാരി നന്ദിയും പറഞ്ഞു.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്