താന്‍ ഇനി സിനിമാ നിര്‍മ്മാണത്തിനില്ലെന്ന് പ്രമുഖ ബിസിനസുകാരനും അഭിനേതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍ പറഞ്ഞു. സിനിമാ നിര്‍മ്മാണത്തേക്കാള്‍ താന്‍ അഭിനയം ഇഷ്ടപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. “സിനിമ: സ്വപ്നവവും യാഥാര്‍ത്ഥ്യവും“ എന്ന വിഷയത്തില്‍ തന്റെ ദുബായിലെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയെക്കുറിച്ച് ജോയ് മാത്യു, ഇ.എം.അഷറഫ്, ഷാര്‍ളി ബെഞ്ചമിന്‍, ആല്‍ബര്‍ട്ട് അലക്സ്, ടി. പി. ഗംഗാധരന്‍, ആഷിക് തുടങ്ങിയവര്‍ സംസാരിച്ചു.
ഇ. എം. അഷറഫ് രചിച്ച വൈക്കം മുഹമ്മദ് ബഷീറിനെ ക്കുറിച്ചുള്ള പുസതകം ചടങ്ങില്‍ പ്രകാശനം ചെയ്തു.
മാംഗോസ്റ്റിന്‍ എന്ന പേരില്‍ നടന്ന പരിപാടിയില്‍ കുഴൂര്‍ വിത്സണ്‍ സച്ചിദാനന്ദന്‍ പുഴങ്കരയുടെ കവിതകള്‍ അവതരിപ്പിച്ചു.
1 Comments:
നിര്‍മ്മാണമായിരുന്നെങ്കില്‍ അദ്ദേഹം മാത്രം സഹിച്ചാല്‍ മതിയായിരുന്നു.
ഇനിയിപ്പോ യെന്താ ചെയ്കാ?
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്