18 July 2008

കിഡ്സ് പ്രെസ്സ് ക്ലബ് സമാപിച്ചു

ദുബായ് പ്രെസ്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ദുബായ് വേനല്‍ കാല വിസ്മയത്തിന്റെ ഭാഗമായ് നടന്നു വന്ന കിഡ്സ് പ്രെസ്സ് ക്ലബ് 2008 സമാപിച്ചു. കുട്ടികള്‍ക്ക് മാധ്യമ പ്രവര്‍ത്തനത്തിന്റെ ഉള്ളറകള്‍ പരിചയപ്പെടുത്തിയ കിഡ്സ് പ്രെസ്സ് ക്ലബ് എല്ലാ വര്‍ഷവും വേനല്‍ കാല അവധി കാലത്ത് ദുബായ് പ്രെസ്സ് ക്ലബില്‍ സംഘടിപ്പിച്ചു വരുന്നു.




കഴിഞ്ഞ മൂന്ന് ആഴ്ചകളായി നടന്ന പരിശീലന കളരിയില്‍ മാധ്യമ രംഗത്തെ പ്രഗല്‍ഭര്‍ തങ്ങളുടെ അനുഭവങ്ങള്‍ കുട്ടികളുമായി പങ്കു വെച്ചു. നോളജ് വില്ലേജിലെ പ്രശസ്തമായ SAE institute ല്‍ വെച്ചു നടന്ന audio - video സങ്കേതങ്ങളുടെ പരിചയം പുതുമ ഉള്ള അനുഭവം ആയി എന്ന് പങ്കെടുത്ത കുട്ടികള്‍ പറയുന്നു. ഫോട്ടോഗ്രഫി, സിനിമാ നിര്‍മ്മാണം എന്നിവയില്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ച കുട്ടികള്‍ക്ക് പത്രം അച്ചടിക്കുന്ന അച്ചടി ശാല, ടെലിവിഷന്‍ പരിപാടികള്‍ നിര്‍മ്മിയ്ക്കുന്ന മീഡിയാ സിറ്റിയിലെ ടെലിവിഷന്‍ സ്റ്റുഡിയോകള്‍ എന്നിവ സന്ദര്‍ശിക്കുവാനുള്ള അവസരവും കിഡ്സ് പ്രസ്സ് ക്ലബ് ഒരുക്കിയിരുന്നു. മോദേഷ് ഫണ്‍ സിറ്റിയിലേയ്ക്കുള്ള യാത്രയും കുട്ടികള്‍ക്ക് രസകരമായ ഒരു അനുഭവമായി.




ക്യാമ്പിന്റെ അവസാന ദിനം നടന്ന പത്ര സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ നേരിട്ട കുട്ടികളില്‍ പലരും പഠനത്തിനു ശേഷം തങ്ങള്‍ക്ക് മാധ്യമ പ്രവര്‍ത്തകര്‍ ആവാന്‍ താല്പര്യം ഉണ്ടെന്ന് പറഞ്ഞു. യുദ്ധം പോലുള്ള പ്രതികൂല സാഹചര്യങ്ങള്‍ പോലും തങ്ങളെ ഭയപ്പെടുത്തുന്നില്ല എന്നും ഇവര്‍ പറയുന്നു.




മാധ്യമ പ്രവര്‍ത്തകരും കുട്ടികളുടെ മാതാ പിതാക്കളും പങ്കെടുത്ത സമാപന ചടങ്ങില്‍ ദുബായ് പ്രെസ്സ് ക്ലബ്ബ് അധികൃതര്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്