ഒമാന്‍: മലയാള മണ്ണിന്റെ ഓണാഘോഷം ഏതു നാട്ടിലായാലും, മലയാളി മറക്കാറില്ല. അതിനൊരു ഉത്തമ ഉദാഹരണമാണ്, ഇന്‍ഡ്യന്‍ സ്കൂള്‍ അല്‍ ഗുബ്രയില്‍ നടന്ന 'അത്ത പ്പൂക്കള മത്സരം'. ഇന്‍ഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിന്നുമുള്ള കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ ഇന്‍ഡ്യയിലെ എല്ലാ ആഘോഷങ്ങള്‍ക്കും ഒരേ മുന്‍ തൂക്കം തന്നെയാണ്.
നാട്ടിലെ പ്പോലെയുള്ള വിവിധ തരം പൂക്കളുടെ അഭാവത്തില്‍ കുട്ടികള്‍ ഉണക്ക ത്തേങ്ങാ പ്പീരയില്‍ പല തരം നിറങ്ങള്‍ ചേര്‍ത്ത്, വര്‍ണ്ണാഭമായ പൂക്കളങ്ങള്‍ തീര്‍ത്തു. ഇതിന്റെ കൂടെ ഇവിടെ കിട്ടുന്ന പഞ്ചാര തരിയോടു സാമ്യമുള്ള ഉപ്പും മറ്റും കൊണ്ട് പൂക്കളങ്ങള്‍ തീര്‍ത്തവരും ഇല്ലാതില്ല. എന്നിരുന്നാലും സ്കൂള്‍ കോമ്പൌണ്ടിലുള്ള ബൊഗെന്‍ വില്ലയും, മഞ്ഞ മന്താരങ്ങളും ചേര്‍ത്തൂണ്ടാക്കിയ പൂക്കളങ്ങളും ഉണ്ടായിരുന്നു.
പ്രിന്‍സിപ്പല്‍ മിസ്സിസ്. പാപ്രി ഘോഷ്, മറ്റു റ്റീച്ചര്‍മാരും സാര്‍മാരും എല്ലാ സഹായ സഹകരണങ്ങളുമായി കുട്ടികളുടെ കൂടെ ത്തന്നെ യുണ്ടായിരുന്നു. കൂട്ടികളെ സഹായിക്കാനായി എത്തിയ മാതാപിതാക്കളും ഉണ്ടായിരുന്നു. ജൂണിയര്‍, സബ് ജൂണിയര്‍ വിഭാഗത്തില്‍ ഉള്ള മത്സരമായിരുന്നു. 5 പേര്‍ കൂടുന്ന ഒരു റ്റീം, ഒരു ക്ലാസ്സില്‍ നിന്നും എന്ന കണക്കിലായിരുന്നു, റ്റീം തിരിച്ചിരുന്നത്.
സ്കൂളിന്റെ അസംബ്ലി ഹാളിന്റെ അങ്ങോള മിങ്ങോളം മുഴുവന്‍ നിറഞ്ഞ് നില്‍ക്കത്തക്ക വിധത്തില്‍, അത്ര മാത്രം പൂക്കളങ്ങള്‍ ഉണ്ടായിരുന്നു. ആര്‍ക്കു കിട്ടും സമ്മാനം എന്നതിനെ ക്കാളുപരി, എല്ലാവരും ചേര്‍ന്നൊരുക്കുന്ന പൂക്കളം എന്ന സന്തോഷം എല്ലാ കുട്ടികളുടെ മുഖത്തും കാണാമായിരുന്നു. നിലവിളക്കും നിറപറയും മറ്റും കത്തിച്ചു വെച്ച് ഓരോ പൂക്കളത്തിന്റെ മാറ്റു കൂട്ടി ഓരോരുത്തരും, ഓരോ ക്ലാസ്സുകാരും.
ഈ ഗള്‍ഫ് നാട്ടിലും നാം ഇപ്പോഴും എല്ലാ ആഘോഷങ്ങള്‍ക്കും ഒട്ടും തന്നെ പിന്നോട്ടല്ല എന്നു കാണുന്നതു തന്നെ ഒരു സന്തോഷമാണ്. ഏഷ്യാനെറ്റ് TV ക്കാര്‍ വന്നു, ഈ ആഘോഷം മുഴുവന്‍ തന്നെ റ്റി.വിയില്‍ കാണിക്കയുണ്ടായി, റിപ്പോര്‍ട്ടര്‍ ബിനുവിന്റെ വക ഒരു നല്ല വിവരണവും ഉണ്ടായിരുന്നു.
- സപ്ന അനു ബി. ജോര്‍ജ്ജ്
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്