വര്‍ഗ്ഗീയ ഫാസിസ്റ്റ് മാതൃകയില്‍ ഉള്ള മനുഷ്യ കശാപ്പുകള്‍ക്കും അക്രമങ്ങള്‍ക്കും എതിരെ രാജ്യത്തെ മത നിരപേക്ഷ കക്ഷികള്‍ ഒന്നിക്കണം എന്ന് ഒറീസ്സയില്‍ നടമാടി കൊണ്ടിരിക്കുന്ന സംഘ പരിവാര്‍ അഴിഞ്ഞാട്ടത്തിന്റെ പശ്ചാത്തലത്തില്‍ അബുദാബി ശക്തി തിയ്യറ്റേഴ്സ് ഇന്ത്യന്‍ ജനതയോട് ആഹ്വാനം ചെയ്തു. ഒറീസ്സയില്‍ 14 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലേറെ പള്ളികള്‍ അഗ്നിയ്ക്ക് ഇരയാക്കുകയും ചെയ്ത പ്രദേശങ്ങള്‍ സന്ദര്‍ശിയ്ക്കാന്‍ എത്തിയ ഇടത് എം.പി. മാരുടെ പ്രതിനിധി സംഘങ്ങളെ വിലക്കിയ ഓറീസ്സ ഗവണ്മെന്റിന്റെ നിലപാട് അക്രമികളെ സഹായിയ്ക്കുവാന്‍ ആണ് ഉപകരിയ്ക്കുക. ഗുജറാത്തില്‍ നരേന്ദ്ര മോഡിയുടെ ഭരണത്തിന്‍ കീഴില്‍ മുസ്ലീം ന്യൂന പക്ഷങ്ങള്‍ക്കു നേരെ നടന്നതിന്റെ തുടര്‍ച്ചയാണ് ബിജു ജനതാദളും ബി.ജെ.പി. യും ചേര്‍ന്ന് ഭരിക്കുന്ന ഒറീസ്സയില്‍ കൃസ്ത്യന്‍ ന്യൂന പക്ഷങ്ങള്‍ക്കു നേരെ നടന്നു കൊണ്ടിരിയ്ക്കുന്നത്.
രാജ്യം അറുപത്തി രണ്ടാം ജന്മ ദിനം ആഘോഷിച്ചു കൊണ്ടിരിക്കേ നടന്ന ഈ ആക്രമണം ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും അപമാനകരമാണ്. ഒറീസ്സയില്‍ അഴിഞ്ഞാടി ക്കൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ കാടത്തത്തിന് അറുതി വരുത്തി മത ന്യൂന പക്ഷങ്ങളുടെ ജീവനും സ്വത്തിനും ഉറപ്പ് വരുത്തുവാനും പരമാധികാര ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയില്‍ ഇനിയും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ സത്വര നടപടികള്‍ കൈക്കൊള്ളുവാനും ശക്തി തിയ്യറ്റേഴ്സിന്റെ ജനറല്‍ കൌണ്‍സില്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കൃസ്ത്യാനികള്‍ക്ക് നേരെ കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെ ക്കാലമായി സംഘ പരിവാര്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന പ്രചരണങ്ങളെ ചെറുക്കുവാനോ അതിനെതിരെ പ്രചരണം നടത്താനോ തയ്യാറാകാത്ത കോണ്‍ഗ്രസ്സിന്റെ മൃദു ഹിന്ദുത്വ സമീപനം ആണ് വര്‍ഗ്ഗീയ ശക്തികള്‍ക്ക് വളരാന്‍ അവസരം ഒരുക്കിയത് എന്ന് യോഗം കുറ്റപ്പെടുത്തി.
ശക്തി പ്രസിഡന്റ് ബഷീര്‍ ഷംനാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.ബി. മുരളി, എ.കെ. ബീരാന്‍ കുട്ടി, ജ്യോതി ടീച്ചര്‍, സഫറുള്ള പാലപ്പെട്ടി, കെ. എം. എം. ഷരീഫ്, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എ. എല്‍. സിയാദ് സ്വാഗതവും കലാ വിഭാഗം അസി. സെക്രട്ടറി ഗഫൂര്‍ നന്ദിയും പറഞ്ഞു.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്