ഏഷ്യാനെറ്റ് റേഡിയോ അവതരിപ്പിക്കുന്ന പ്രത്യേക ഓണ പരിപാടികള്‍ക്ക് ശനിയാഴ്ച്ച തുടക്കമാവും. പൂവേ പൊലി പൂവേയില്‍ തുടങ്ങി, ഓണ നുറുങ്ങുകളില്‍ അവസാനിക്കുന്ന ഒട്ടേറെ പുതുമയുള്ള പരിപാടികള്‍ തിരുവോണം വരെയുള്ള ദിനങ്ങളില്‍ പ്രക്ഷേപണം ചെയ്യുമെന്ന് ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ ഇന്‍ ചാര്‍ജ് രമേഷ് പയ്യന്നൂര്‍ പറഞ്ഞു.
- പൂവേ പൊലി പൂവേ, ഓണവും ഐതിഹ്യവും (സെപ്തം 6, ശനി)
- ഓണത്തുമ്പി ക്കൊരൂഞ്ഞാല്‍, ഓര്‍മ്മകളിലെ ഓണം (സെപ്തം 7, ഞായര്‍)
- അത്തപ്പൂക്കളം, തുമ്പയും തുളസിയും (സെപ്തം 8, തിങ്കള്‍)
- അത്തം പത്തിന് പൊന്നോണം, മറുനാട്ടിലെ മലയാളി (സെപ്തം 9, ചൊവ്വ)
- ഉത്രാട രാത്രിയില്‍, ഉത്രാട പിറ്റേന്ന് - റേഡിയോ നാടകം (സെപ്തം 10, ബുധന്‍)
- ഓണ നിലാവ്, ഉത്രാട പിറ്റേന്ന് – ഭാഗം 2 (സെപ്തം 11, വ്യാഴം) എന്നിവയാണ് മറ്റ് പരിപാടികള്‍
തിരുവോണത്തിന് രാവിലെ 9.10ന് ഓണക്കവിതകള്‍ ഉള്‍പ്പെടുത്തിയ ചൊല്ലരങ്ങ് പ്രക്ഷേപണം ചെയ്യും.
രാവിലെ 11.10 ന് ഓണ ചിന്തുകള്‍, 3.10 ന് റേഡിയോ നാടകം ഒരോണ ക്കാലത്തിന്‍ ഓര്‍മ്മയില്‍, 3.30ന് ഓണ നുറുങ്ങുകള്‍ എന്നിവയാണ് മറ്റ് പരിപാടികള്‍.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്