ഒറീസ്സയിലെ കന്ധമാല്‍ ജില്ലയില്‍ ക്രിസ്തീയ സമുദായത്തിനു നേരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആലൂര്‍ ടി.എ. മഹ്മൂദ് ഹാജി അഭ്യര്‍ത്ഥിച്ചു.അക്രമത്തി നിരയായവരെ പുനരധിവ സിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും വര്‍ഗീയ കലാപങ്ങള്‍ നേരിടാന്‍ പ്രത്യേക പോലീസ് സേനയെ നിയമിക്കണമെന്നും അദ്ദേഹം കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളോട് അഭ്യര്‍ത്ഥിച്ചു.
ദുബായ് ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററില്‍ നടന്ന ആലൂര്‍ യു.എ.ഇ. നുസ്‌റത്തുല്‍ ഇസ്ലാം സംഘം കണ്‍വെന്‍ഷനില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ആലൂര്‍.
യോഗത്തില്‍ കരീം ഹാജി തളങ്കര, പുത്തരിയടുക്കം അബ്ദുല്‍റഹീം,സകീര്‍ഹുസൈന്‍ അര്‍ജാല്‍, എം. സാദിഖലി, കെ. കെ. മുഹമ്മദ് കുഞ്ഞി ഹാജി, മൈക്കുഴി മുഹമ്മദ് കുഞ്ഞി, കെ. കെ. ജാഫര്‍, എ. ടി. മുഹമ്മദ് കുഞ്ഞി, മൈക്കുഴി അബ്ദുല്‍റഹ്മാന്‍, ശദീദ് തായത്ത്, കെ. കെ. സൈഫുദീന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. എ. എം. കബീര്‍ സ്വാഗതവും എ. ടി. അബ്ദുല്‍ഖാദര്‍ നന്ദിയും പറഞ്ഞു.
- Aloor TA Mahmood Haji
1 Comments:
കാസര്‍ഗോഡ് ജില്ലയിലെ മുളിയാര്‍ പന്ചായത്തിലെ ഒരു ഗ്രാമമാണ് ആലൂര്‍,
കാസര്‍ഗോഡ് നിന്നു പന്ത്രണ്ട് കിലോമീറ്റര്‍ കിഴക്കോട്ട് സന്ച്ചരിച്ചാല്‍ ബോവിക്കാനത്ത് എത്താം. ബോവിക്കാനത്ത് നിന്നു തെക്കോട്ടുള്ള റോഡിലൂടെ നാല് കിലോമീറ്റെര്‍ യാത്ര ചെയ്താല്‍ എത്താവുന്ന പ്രദേശമാണ് ആലൂര്‍, കുന്നുകളും തോടുകളും പുഴയും നില കൊള്ളുന്ന ഈ കൊച്ചു പ്രദേശം പച്ച കനികളാല്‍ കണ്‍ കുളിര്‍ക്കുന്നു. പയസ്വിനിപ്പുഴ ഒഴുകി പോകുന്നതാണ് ആലൂരിന്‍ടെ മേനിക്കു മറ്റു കൂട്ടുന്നത്. ഈ പ്പുഴ ഒഴുകി ചന്ദ്രഗിരി പുഴയായി മാറുന്നു , കരിച്ചേരി പുഴയും പയസ്വിനി പുഴയിലേക്ക് ചെന്നു ചേരുന്നതും ആലൂരില്‍ വെച്ചാണ്, ഉപ്പ് ഇല്ലാത്ത ശുദ്ധ മായ വെള്ളമാന് ഈ പുഴയില്‍, അത് കൊണ്ടാണ് കാസറഗോഡ് നഗര സഭ ഏരിയയിലെക്കും മുളിയാര്‍, ചെങ്കള, പന്ചായത്തുകളിലെക്കും, ബോവിക്കാനം, പൊവ്വല്‍ ചെര്കള, തുടങ്ങിയ സമീപ പ്രദേശങ്ങള്‍ക്കും ശുദ്ധ വെള്ളം
ഇവിടെ നിന്നു പമ്പ് ചെയ്യുന്നത്, ബാവിക്കര പമ്പ് ഹൌസിലേക്ക് ഉപ്പ് വെള്ളം കയറാതിരിക്കാന്‍ തടയിണ നിര്‍മ്മിക്കുന്നതും ആലൂര്‍ പുഴയില്‍ തന്നെ, കൂടാതെ ആലൂര്‍ രഗുലറ്റൊര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം നടക്കുന്നതും ആലൂരിലാണ്. ആലൂരില്‍ മുസ്ലിം ജമാഅത്ത് പള്ളിയും നിസ്കാര പള്ളിയും ഹിദായത്തുല്‍ ഇസ്ലാം മദ്രസയും ഒരു സ്കൂളും പ്രവര്‍ത്തിക്കുന്നുണ്ട്, തെങ്ങ്, കവുങ്ങ്, വാഴ, പച്ചകറി, കാശുമാവ്, മുതലായവയാണ് മുഖ്യ കൃഷികള്‍, ദഫ്, കോല്‍കളി, മാപ്പിളപാട്ടുകള്‍, മുതലായ വിനോദങ്ങളും ഇവിടെ പഠിപ്പിക്കാരുന്ട്, പ്രഭാഷകനും എഴുത്ത് കാരനും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കണ്‍സെല്‍ടെന്‍ടും പൊതു പ്രവര്‍ത്തകനുമായ ആലൂര്‍ ടിഎ മഹമൂദ് ഹാജിയുടെ വീട് ഇവിടെയാണ്. സമസ്ത കേരള സുന്നി യുവജന സംഘം ദുബായ് സിക്ക്രട്ടരി, ജാമിയ സഹദിയ അറബിയ ദുബായ് കമ്മിറ്റി സെക്ക്രട്ടരി, മുതലായ സ്ഥാനങ്ങള്‍ വഹിക്കുന്ന ആലൂര്‍ ഇപ്പോള്‍ ദുബായ് ആഭ്യന്തര വകുപ്പ് പോലീസ് ചീഫ് മേധാവി മേജര്‍ ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം നടത്തി വരുന്ന ഖല്‍ഫാന്‍ ഖുര്‍ആണ്‍ സെന്‍റരില്‍ രജിസ്ടര്‍ വിഭാഗത്തില്‍ സേവനം ചെയ്തു വരുന്നു. ഇ മെയില്‍: ടിഎഎംആലൂര്‍@ഹോട്ട് മെയില്‍ ഡോട്ട് കോം
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്