06 October 2008
ബ്ലാങ്ങാട് മഹല്ല് ഈദ് സംഗമം![]() കെ. വി. ഷംസുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം. വി. അബ്ദുല്‍ റഹിമാന്‍, എം. വി. അല്‍ത്താഫ്, എന്‍. പി. ഫാറൂഖ്, ഷറഫുദ്ധീന്‍ കൊട്ടാരത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. എം. അസ്ലം സ്വാഗതവും, പി. പി. ബദറുദ്ദീന്‍ നന്ദിയും പറഞ്ഞു. എം. വി. അബ്ദുല്‍ ലത്തീഫ് (ചെയര്‍മാന്‍), കെ. വി. അഹമദ് കബീര്‍ (വൈസ് ചെയര്‍മാന്‍), പി. എം. അസ്ലം (കണ്‍വീനര്‍), എം. വി. അബ്ദുല്‍ ജലീല്‍ (ജോയിന്റ് കണ്‍വീനര്‍) എന്നിവരേയും, കോര്‍ഡിനേറ്റര്‍മാരായി പി. പി. ബദറുദ്ദീന്‍, പി. എം. സഹീര്‍ ബാബു, അബ്ദുല്‍ റഹിമാന്‍, കെ. വി. ഷുക്കൂര്‍, എ. പി. മുഹമ്മദ് ഷറീഫ് എന്നിവരേയും തിരഞ്ഞെടുത്തു. സ്ത്രീകളും കുട്ടികളുമടക്കം നൂറ്റമ്പതോളം പേരുടെ സംഗമ വേദിയില്‍, യോഗാനന്തരം ഫാമിലി മജീഷ്യന്‍ പ്രൊഫ: പ്രേം ജോണ്‍ ഖാന്‍ മാട്ടുമ്മല്‍ അവതരിപ്പിച്ച മാജിക് ഷോ അരങ്ങേറി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: gulf, nri, sharjah, uae, അറബിനാടുകള്‍
- e പത്രം
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്