14 October 2008
ദുബായില്‍ എമിറേറ്റ്സിനു മാത്രമായി ടെര്‍മിനല്‍
ദുബായ് അന്താരാഷ്ട്ര വിമാന താവളത്തില്‍ പുതുതായി നിര്‍മ്മിച്ച ടെര്‍മിനല്‍ മൂന്ന് ഇന്ന് യാത്രക്കായി തുറന്ന് കൊടുക്കും. എമിറേറ്റ്സ് വിമാനങ്ങള്‍ക്ക് മാത്രമായാണ് ഈ അത്യാഡംബര ടെര്‍മിനല്‍ നിര്‍മ്മിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളാണ് ദുബായ് അന്താരാഷ്ട്ര വിമാന ത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.15 ന് ദോഹയിലേക്കുള്ള ഇ. കെ. 843 വിമാനമാണ് ഈ ടെര്‍മിനലില്‍ നിന്ന് ആദ്യമായി പറന്നുയരുക. ജിദ്ദയില്‍ നിന്നുള്ള ഇ. കെ. 2926 വിമാനമാണ് ആദ്യമായി എത്തി ച്ചേരുന്ന വിമാനം. വൈകുന്നേരം 3.55 ന് ജിദ്ദ വിമാനം റണ്‍ വേയില്‍ ഇറങ്ങും.
ടെര്‍മിനലിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. ജി. സി. സി. രാജ്യങ്ങളിലേക്കും അമേരിക്കന്‍ നഗരങ്ങളി ലേക്കുമാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസുകള്‍ കേന്ദ്രീകരി ച്ചിരിക്കുന്നത്. നാല് ഘട്ടങ്ങളി ലായാണ് ടെര്‍മിനല്‍ മൂന്ന് പൂര്‍ണമായും പ്രവര്‍ത്തിച്ച് തുടങ്ങുക. 164 ചെക്ക് ഇന്‍ കൗണ്ടറുകളും മൂന്ന് സെപെഷ്യല്‍ ഹാന്‍ഡ് ലിംഗ് സര്‍വീസ് ലോഞ്ചുകളും, സ്വയം ചെക്ക് ഇന്‍ ചെയ്യാനുള്ള 60 കിയോസ്ക്കുകള്‍ എന്നിവയെല്ലാം ടെര്‍മിനല്‍ മൂന്നിന്റെ പ്രത്യേകതയാണ്. ദുബായിയുടെ സ്വന്തം വിമാന ക്കമ്പനിയായ എമിറേറ്റ്സിന് മാത്രമായി ഒരു ടെര്‍മിനല്‍ നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ യു. എ. ഇ. യുടെ വ്യോമയാന രംഗത്ത് പുതിയ അധ്യായത്തിനാണ് തുടക്കം കുറിക്കുന്നത്. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- e പത്രം
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്