
സുഡാനിലെ ദാര്‍ഫര്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ഖത്തറിന്‍റെ ശ്രമങ്ങള്‍ക്ക് ഐക്യ രാഷ്ട്ര സഭ പിന്തുണ അറിയിച്ചു. ഖത്തര്‍ നടത്തുന്ന നയ തന്ത്ര നീക്കങ്ങള്‍ സ്വാഗതാര്‍ഹം ആണെന്ന് ഐക്യ രാഷ്ട്ര സഭയുടെ അണ്ടര്‍ സെക്രട്ടറി ജനറല്‍ അലൈന്‍ ലീറോയ് അറിയിച്ചു. ഏറെ കാലമായി സുഡാനിലെ ദാര്‍ഫറില്‍ നടക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനായി രാജ്യാന്തര തലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനിടെ ഖത്തര്‍ വിദേശ കാര്യ സഹ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ദാര്‍ഫറിലെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. അറബ് ലീഗിന്‍റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഖത്തര്‍ സംഘം സുഡാനില്‍ എത്തിയത്.
Labels: gulf, qatar, അറബിനാടുകള്‍
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്