ദുബായില്‍ പാന്‍ മസാല വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത്തരക്കാരെ നാടുകടത്തുമെന്ന് അധികൃതര്‍. തെരുവുകള്‍ വൃത്തികേടാക്കുന്നതില്‍ പ്രധാനികള്‍ മുറുക്കുന്നവരാണെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ദുബായ് മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.
നൈഫ് പ്രദേശം ശുചീകരിക്കുന്ന കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സേ യെസ് ടു ക്ലീന്‍ നൈഫ് എന്ന പേരിലാണ് ശുചീകരണ കാമ്പയിന്‍ സംഘടിപ്പിച്ചത്.
യു.എ.ഇ നിയമപ്രകാരം പാന്‍ വില്‍പ്പനയും ഉപയോഗവും നിയമ വിരുദ്ധമാണ്. ഇത്തരക്കാരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5000 ദിര്‍ഹം പാരിതോഷികം നല്‍കുമെന്നും ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്