13 October 2008
ഈ കുരുന്നുകള്‍ക്ക് സഹായ ഹസ്തം
സെപ്റ്റംബര്‍ 26ന് e പത്രം ഹെല്പ് ഡെസ്കിലൂടെ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും. "തങ്ങളുടെ സമ പ്രായക്കാര്‍ ആടിയും പാടിയും ആര്‍ത്തുല്ലസിച്ച് നടക്കുമ്പോള്‍ ..." അബുദാബി മീന യിലുള്ള സിവില്‍കോ യിലെ ജീവനക്കാരായ എഞ്ചിനിയര്‍ എ. എസ്. രാജേന്ദ്രനും പൊതു പ്രവര്‍ത്തകന്‍ കൂടിയായ രാജേന്ദ്രന്‍ വെഞാറമൂടും കൂടിയാണ് ഈ കുരുന്നുകളെ ക്കുറിച്ച് എന്നോട് പറഞ്ഞത്. e പത്ര ത്തിലൂടെ വാര്‍ത്ത നമ്മുടെ വായനക്കാരിലേക്ക് അന്നു തന്നെ എത്തിയിരുന്നു.
ഏഷ്യാനെറ്റ് റേഡിയോ ന്യൂസ് അവറിലൂടെ ശ്രീ. ആര്‍. ബി. ലിയോ യും, മിഡില്‍ ഈസ്റ്റ് ചന്ദ്രികയിലൂടെ ശ്രീ. ജലീല്‍ രാമന്തളിയും, ഈ ഹതഭാഗ്യരുടെ ജീവിതം പ്രവാസ ഭൂമിയിലെ സുമനസ്സുകള്‍ക്കു മുന്നില്‍ വിശദമായി വരച്ചു കാട്ടി. തുടര്‍ന്ന് നിരവധി പേര്‍ ഈ പിഞ്ചോമനകളുടെ ശസ്ത്രക്രിയക്കായി സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ പ്രവര്‍ത്തകരും, ശക്തി തിയ്യറ്റേഴ്സ്, മറ്റു പ്രാദേശിക സംഘടനകളും എന്റെ നിരവധി സുഹൃത്തുക്കളും ഈ കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പാന്‍ രംഗത്തു വന്നു. യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജരും പൊതു പ്രവര്‍ത്തകനും കൂടിയായ ശ്രീ. കെ. കെ. മൊയ്തീന്‍ കോയ, മാധ്യമ പ്രവര്‍ത്തകനും കവിയുമായ ശ്രീ. കുഴൂര്‍ വിത്സണ്‍, ശ്രീ. ദേവദാസ്, ശ്രീ. ഇടവേള റാഫി എന്നിവര്‍ ഈ സദുദ്യമത്തില്‍ എന്നോടൊപ്പം കൂട്ടു ചേര്‍ന്നു. കഴിഞ്ഞ ദിവസം സിവില്‍കോ യിലെ ജീവനക്കാരില്‍ നിന്നും പിരിച്ചെടുത്ത സംഭാവന കുട്ടികളുടെ പിതാവായ കംബള അബ്ദുല്‍ റഹിമാന് കൈ മാറി. ഇന്ന് അദ്ദേഹം നാട്ടിലേക്ക് യാത്ര തിരിച്ചു. ഈ കുരുന്നുകളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെയുള്ള ഫോണ്‍ നമ്പറില്‍ ബന്ധ പ്പെടാവുന്നതാണ്. 00 971 50 73 22 932 - പി.എം.അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- e പത്രം
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്