23 October 2008
മലബാര്‍ ഗോള്‍ഡിന്റെ പുതിയ ഷോറൂം ബര്‍ദുബായില്‍![]() നാലായിരം സ്ക്വയര്‍ ഫീറ്റില്‍ വ്യാപിച്ചു കിടക്കുന്ന അതി വിശാലമായ പുതിയ ഷോറൂമില്‍ ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളുടെ ലോകോത്തര ഡിസൈനുകളില്‍ ഉള്ള ട്രെന്‍ഡി കളക്ഷനാണ് ഒരുക്കിയിരിയ്ക്കുന്നത്. പ്രമുഖ വജ്രാഭരണ നിര്‍മ്മാതാക്കളുടെ നൂതന ഡിസൈനുകളില്‍ ഉള്ള ഡയമണ്ട് ആഭരണങ്ങള്‍ക്ക് മാത്രമായി “മൈന്‍” എന്ന പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്. ബ്രാന്‍ഡഡ് വാച്ചുകളുടെ അമൂല്യ ശേഖരവും ബര്‍ ദുബായ് ഷോറൂമില്‍ സജ്ജമാക്കിയിട്ടുണ്ട്. കേരളം, കര്‍ണ്ണാടകം, ആന്ധ്ര, തമിഴ് നാട് സംസ്ഥാനങ്ങളിലും ഗള്‍ഫിലുമായി 24 ജ്വല്ലറി ഷോറൂമുകള്‍ ഉള്ള മലബാര്‍ ഗോള്‍ഡ് ഗുണ നിലവാരവും മികച്ച സേവനവും കാരണമായി ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും പിടിച്ചു പറ്റിയിട്ടുമുണ്ട്. കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, ബാംഗ്ലൂര്‍, ദുബായ് എന്നിവിടങ്ങളില്‍ ഹോള്‍ സെയില്‍ ഡിവിഷനുകളും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. എല്ലാ ജി. സി. സി. രാജ്യങ്ങളിലും റീട്ടെയില്‍ ഷോറൂമുകള്‍ ആരംഭിയ്ക്കുന്നതിന് പദ്ധതി തയ്യാറാക്കി വരികയാണ്. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- e പത്രം
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്