ഗള്‍ഫ് വിപണിയില്‍ സ്വര്‍ണത്തിന് വന്‍ വിലയിടിവ്. സ്വര്‍ണ വില താഴ്ന്നതോടെ ജ്വല്ലറികളില്‍ വന്‍ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. മലയാളികള്‍ അടക്കമുള്ളവര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു.
ആഗോള തലത്തില്‍ സ്വര്‍ണ വിലയിലുണ്ടായ ഇടിവാണ് ഗള്‍ഫ് വിപണിയിലും പ്രതിഫലിച്ചത്. യു.എ.ഇ വിപണിയെ സംബന്ധിച്ചിടത്തോടെ 22 കാരറ്റ് സ്വര്‍ണത്തിന് 80.25 ദിര്‍ഹം വരെയായി വില താഴ്ന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയിലെ സ്വര്‍ണത്തിന്‍റെ ഏറ്റവും താഴ്ന്ന വിലയാണിത്. എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ സ്വര്‍ണ വില സാവധാനം ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. യു.എ.ഇയില്‍ ഇപ്പോഴത്തെ വില ഗ്രാമിന് 81 ദിര്‍ഹമാണ്. വരും ദിവസങ്ങളില്‍ സ്വര്‍ണ വില വര്‍ധിക്കുമെന്നാണ് സൂചന.
ഡോളറിന്‍റെ വില കൂടിയതും സ്റ്റെര്‍ലിംഗ് പൗണ്ട് വീക്കായതുമാണ് സ്വര്‍ണ വില കുറയാനുള്ള കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഗ്രാമിന് 107 ദിര്‍ഹം വരെ എത്തിയ സ്വര്‍ണ വിലയാണ് കുത്തനെ താഴ്ന്ന് ഇപ്പോള്‍ 81 ദിര്‍ഹത്തില്‍ എത്തി നില്‍കുന്നത്.
അതേസമയം സ്വര്‍ണ വില ഇടിഞ്ഞതോടെ ഗള്‍ഫിലെ ജ്വല്ലറികളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. മലയാളികള്‍ അടക്കമുള്ളവര്‍ കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാരിക്കൂട്ടാനുള്ള തിരക്കിലായിരുന്നു. ഭംഗിയോ പണിക്കൂലിയോ ഒന്നും നോക്കോതെയാണ് പലരും ആഭരണങ്ങള്‍ വാങ്ങിക്കൂട്ടിയത്. ദീപാവലിയോടനുബന്ധിക്ക് സ്വര്‍ണം വാങ്ങാനെത്തിയവരുടെ തിരക്ക് കൂടിയായപ്പോള്‍ മിക്ക ജ്വല്ലറികളിലും 100 ശതമാനം മുതല്‍ 300 ശതമാനം വരെ അധിക വ്യാപാരമാണ് ഇന്നലെ നടന്നത്.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്