02 November 2008
കെ. എസ്. സി. കേരള പിറവി ആഘോഷം
അബുദാബി: ഒരുപാട് ഐതിഹാസിക പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത മാനുഷിക മൂല്യങ്ങള്‍ ഒന്നൊന്നായി തകര്‍ക്ക പ്പെട്ടു കൊണ്ടിരിക്കുന്ന കാലഘട്ട ത്തിലൂടെയാണ് ഇന്ന‍് കേരളം കടന്നു പോയി ക്കൊണ്ടിരി ക്കുന്നതെന്ന‍് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ എം. സി. എ. നാസര്‍ അഭിപ്രായപ്പെട്ടു. അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരള പ്പിറവി ദിനാഘോഷ ത്തോടനു ബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് മാനവികത യിലൂന്നി തുടക്കം കുറിച്ച ഭൂപരിഷ്കരണം, വിദ്യാഭ്യാസ ബില്ല്, റേഷനിങ്ങ് സമ്പ്രദായം, ധര്‍മ്മാ ശുപത്രികള്‍ തുടങ്ങിയ സംരംഭങ്ങള്‍ ലോകത്തിനു തന്നെ മാതൃകയായിരുന്നു. എന്നാല്‍, മാറി മാറി വന്ന സര്‍ക്കാരുകള്‍ താഴെ തട്ടില്‍ കഴിയുന്ന ജന വിഭാഗങ്ങളെ വിസ്മരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. അതു കൊണ്ടു തന്നെയാണു 1957ലെ ഇ. എം. എസ്. മന്ത്രി സഭയെ കുറിച്ച് നാം അഭിമാനം കൊണ്ട് ഊറ്റം കൊള്ളുമ്പോള്‍ ഇന്ന‍് കേരളം ഭരിക്കുന്ന ഇടതു പക്ഷ സര്‍ക്കാറിനെ കുറിച്ച് വേണ്ടത്ര അഭിമാനിക്കാന്‍ കഴിയാതെ വരുന്നതെന്ന‍് അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. അഡ്വ. ഷബീല്‍ ഉമ്മര്‍ അനുബന്ധ പ്രഭാഷണം നിര്‍വ്വഹിച്ചു. കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനത്തില്‍ ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും, ഇവെന്റ് കോര്‍ഡിനേറ്റര്‍ പി. എം. എം. അബ്ദുറഹ്മാന്‍ കൃതജ്ഞതയും രേഖപ്പെടുത്തി. തുടര്‍ന്ന‍് നടന്ന കലാ പരിപാടികളില്‍ അബു ദാബി ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിച്ച ഐക്യ ഗാഥ എന്ന കാവ്യാവിഷ്കാരം, യുവ കലാ സാഹിതി അവതരിപ്പിച്ച സംഗീത ശില്‍പം, ലക്ഷ്മി വിശ്വനാഥിന്റെ സംവിധാനത്തില്‍ അരങ്ങേറിയ കേരള നടനം, ഡെനീന വിന്‍സന്റ്, അല്‍ഫാ ഗഫൂര്‍ എന്നിവര്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ച 'മുകുന്ദാ മുകുന്ദാ' എന്ന ഗാനത്തിന്റെ നൃത്താവിഷ്കാരം, ആശ നായരുടെ സംവിധാനത്തില്‍ അരങ്ങേറിയ ദൃശ്യ കേരളം, ധര്‍മ്മ രാജന്‍ ചിട്ടപ്പെടുത്തിയ അര്‍ദ്ധശാസ്ത്രീയ നൃത്തം, കെ. എസ്. സി. ബാലവേദി അവതരിപ്പിച്ച ചിത്രീകരണം, ഗഫൂര്‍ വടകരയുടെ ശിക്ഷണത്തില്‍ അരങ്ങേറിയ തിരുവാതിര, അപര്‍ണ്ണ, നമൃത, ഗായത്രി എന്നിവര്‍ ചേര്‍ന്നവ തരിപ്പിച്ച കേരള നടനം എന്നിവ ഒന്നിനോന്ന‍് മികവ് പുലര്‍ത്തി. - സഫറുള്ള പാലപ്പെട്ടി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- e പത്രം
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്