ദുബായ് : തൃശൂര്‍ ജില്ലയിലെ കോട്ടോല്‍ (കുന്നംകുളം) നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ 'കോട്ടോല്‍ പ്രവാസി സംഗമം' യു. എ. ഇ. ദേശീയ ദിനത്തില്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടു നടത്തുന്ന വടം വലി മത്സരം യു. എ. ഇ. ദേശീയ ദിനമായ ഡിസംബര്‍ 2 നു ഉച്ചക്ക് ശേഷം ദുബായ് അല്‍ മവാക്കിബ് സ്കൂള്‍ ഗ്രൌണ്ടില്‍ (ഗര്‍ഹൂദ്, ദുബായ്) വെച്ചു നടത്തുന്നു. മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ബന്ധപ്പെടുക : വി. കെ. ബഷീര്‍ 050 97 67 277
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, nri, sports, uae, അറബിനാടുകള്‍
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്