01 December 2008
ദീനീ സേവനം മത ബാധ്യത - ബാപ്പു മുസ്ലിയാര്‍
ദുബായ് : നല്ല കാര്യങ്ങളിലെല്ലാം കൂട്ടായ്മയും സംഘടിത ബോധവും ആവശ്യമാണ്. പ്രത്യേകിച്ച് ദീനീ കാര്യങ്ങളില്‍ അത് വിശ്വാസികള്‍ക്ക് മതാഹ്വാന മുള്ളതാണ്. സമസ്ത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറിയും കേന്ദ്ര മുശാവ റാംഗവും പ്രമുഖ പണ്ഢിതനുമായ ശൈഖുനാ കോട്ടുമല ടി. എം. ബാപ്പു മുസ്ലിയാര്‍ പറഞ്ഞു. കടമേരി റഹ്മാനിയ്യ: കോളേജിന്റ യു. എ. ഇ. ഉത്തര മേഖലാ കമ്മറ്റി 22 -ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം.
"കഴിയുമെങ്കില്‍ ഒരു പണ്ഢിതനാവണം, അതിന്നാവില്ലെങ്കില്‍ ഒരു വിദ്യാര്‍ഥിയാവണം, അതിന്നുമാവി ല്ലെങ്കില്‍ അതു കേള്‍ക്കുന്ന വനാകണം, അതിന്നൊന്നും കഴിഞ്ഞില്ലെങ്കില്‍ ജ്ഞാനികളെ സ്നേഹിക്കുന്ന വരെങ്കിലു മാവണം. അതല്ലാതെ അഞ്ചാമത്തെ ഒരാളായി നാമാരും ആകരുതെന്നാണ് തിരു നബി അരുളിയിട്ടുള്ളത്. ജ്ഞാനം പകരുന്ന സ്ഥാപനങ്ങളെ സഹായിക്കലും അവയുടെ പ്രവര്‍ത്ത നങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കലും തിരു നബി പറഞ്ഞ ജ്ഞാനികളെ സ്നേഹിക്കുന്ന ഗണത്തില്‍ പ്പെടുന്നവയാണ്. ഇതിനെല്ലാം ഒരു കൂട്ടായ്മ നമുക്കാവശ്യമാണ്. കാരണം വ്യക്തി പരമായി ചെയ്യുന്ന തിനേക്കാള്‍ സംഘടിതമായി ചെയ്യുന്ന പ്രവര്‍ത്തന ങ്ങളിലാണ് അല്ലാഹുവിന്റെ കൂടുതല്‍ സഹായങ്ങ ളുണ്ടാവുക, മാത്രവുമല്ല, അതിന്നു മാത്രമേ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാകൂ. 'ഒറ്റ മരം കാവാവുകയില്ല' എന്ന പഴ മൊഴിയും അതാണ് നമ്മെ ത്യര്യപ്പെടുത്തുന്നത്. ദേര - സബഖയിലെ ഇന്റക്സ് ഹോട്ടല്‍ ഓഡിറ്റോ റിയത്തില്‍ പ്രസിഡന്റ് എ. ബി. അബ്ദുല്ല ഹാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തുടര്‍ന്ന‍് ദുബൈ സുന്നി സെന്റര്‍ സെക്രട്ടറി സിദ്ധീഖ് നദ്‌വി ചേരൂര്‍, ദുബൈ കെ. എം. സി. സി. പ്രതിനിധി ഒ. കെ. ഇബ്രാഹീം, എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം മുറിച്ചാണ്ടി വാര്‍ഷിക റിപ്പോര്‍ട്ട വതരിപ്പിച്ചു. മിദ്ലാജ് റഹ്മാനി മാട്ടൂല്‍, ഇസ്മാഈല്‍ ഏറാമല, വെള്ളിലാട്ട് അബ്ദുല്ല, ഉമര്‍ കല്ലോളി, മുഹമ്മദ് പുറമേരി, ഹസ്സന്‍ ചാലില്‍, പി. കെ. ജമാല്‍, എന്‍. അസീസ് തുടങ്ങിയവര്‍ ആശംസ കളര്‍പ്പിച്ചു. പി. കെ. കരീം സ്വാഗതവും കെ. കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു. - ഉബൈദ് (056-6041381) Labels: dubai, gulf, nri, uae, അറബിനാടുകള്‍
- e പത്രം
|
4 Comments:
it is good attempt to support the propagations
i am very thankfull to the publishers
i hope this kind of news if future
thanknig you
Abdulla Abu Dhabi
welcome to such news which would lead the people to positive thoughts, a relief from mechanism of Metro life.
ഇത് വളരെ നല്ല ന്യൂസ് ആണ്. ഞാന്‍ വായിച്ചപ്പോള്‍ സന്ദോഷം വന്നു , കാരണം ഇത്പോലോത്തെ വാര്‍ത്തകള്‍ സമൂഹത്തെ നല്ല വഴിയിലേക്ക് നയിക്കും . തീവ്രവാദം വര്‍ദിച്ചുവരുന്ന ഈ കാലത്ത് തീര്‍ച്ചയായും ഇത്തരം വാര്‍ത്തകള്‍ ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു . വാര്‍ത്ത പ്രസിദ്ധീകരിച്ച നിങ്ങള്‍ക്ക് നന്ദി , ഇനിയും ഇദുപൊലൊത വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു .
ഈ വാര്‍ത്ത വായിച്ചപ്പോല് എനിക്ക്‌വളരെ വലിയ സന്തോഷം ഉണ്ടായി, ഇനിയും ബാപ്പു മുസ്ലിയാരെ പ്പോലുള്ള സമസ്തയുടെ നേതാക്കളുടെ പ്രസ്താവനകളും സങ്ങടന വാര്‍ത്തകളും കൂടുതലായി പ്രസിതീകരിക്കണം എന്നും സവിനയം അപേക്ഷിക്കുന്നു
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്