ഡിസംബര്‍ 14 മുതല്‍ 23 വരെ തായ്‌ലാന്റിലെ ചിയാങ് മാ യില്‍ നടക്കുന്ന ഏഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ക്രിക്കറ്റ് 19 വയസ്സില്‍ താഴെയുള്ള വനിതാ ടീമിന്റെ ക്യാപ്റ്റനായി മൈഥിലി മധുസൂധനന്‍ തെരഞ്ഞെടുക്കപ്പെട്ടു.
ടീമിന്റെ വിക്കറ്റ് കീപ്പറായ മൈഥിലിയോടൊപ്പം ബൌളറായ സഹോദരി മീരയും ടീമിലുണ്ട്. ആദ്യമായാണ് ഒരു ഒമാന്‍ ദേശീയ ടീമിനെ നയിക്കാനുള്ള ഭാഗ്യം മലയാളിക്കു കിട്ടുന്നത്. ഡിസംബര്‍ 5 ന് തായ്ലാന്റിലേക്കു തിരിക്കുന്ന ടിം 23 വരെ പങ്കെടുക്കുന്ന മത്സരങ്ങളില്‍ രണ്ടു ഗ്രൂപ്പുകളിലായി 14 ടീമുകളാണുള്ളത്. പത്തനംതിട്ട സ്വദേശിനിയായ മോനിഷാ നായരാണ് ടീമിലെ മറ്റൊരു മലയാളി സാന്നിദ്ധ്യം. സ്റ്റാന്‍ഡ് ബൈയായി ജുവാന്‍ ഡിക്കോത്ത എന്ന കൊച്ചി സ്വദേശിനിയും.
ആലപ്പുഴ ജില്ലയിലെ നീരേറ്റുപുറം ഇണ്ടംതുരുത്തില്‍ ഈ ജി മധുസൂധനന്റേയും രാജലക്ഷ്മി മധുസൂധനന്റേയും മക്കളാണ് മൈഥിലിയും മീരയും. മസ്കറ്റിലെ ഇന്ത്യന്‍ സ്കൂള്‍ അല്‍ ഗൂബ്രയില്‍ 11ം ക്ലാസ്സ് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനികളാണ് ഇരുവരും. അമ്മ രാജലക്ഷ്മി അതേ സ്കൂളിലെ മലയാളം അദ്ധ്യാപികയും.
നവമ്പര്‍ 10 മുതല്‍ 14 വരെ ബഹറിനില്‍ നടന്ന സി ബി എസ് സി സോണല്‍ തലത്തിലുള്ള ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ 19, 16 വയസ്സ് വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാര്‍ കൂടിയാണ് മൈഥിലിയും മീരയും
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്