
അബുദാബിയിലെ പയ്യന്നൂര്‍ സൌഹൃദ വേദിയുടെ ഓണം - ഈദ് സംഗമം കേരളാ സോഷ്യല്‍ സെന്ററില്‍ നടന്നു. സൌഹൃദ വേദി പ്രസിഡന്റ് വി. റ്റി. വി. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത സാഹിത്യ കാരന്‍ സുധാകരന്‍ രാമന്തളി മുഖ്യാതിഥി ആയിരുന്നു. യു. എ. ഇ. എക്സ്ചേഞ്ച് സീനിയര്‍ മാനേജര്‍ സുധീര്‍ കുമാര്‍ ഷെട്ടി ഉല്‍ഘാടനം ചെയ്തു. പി. ബാവ ഹാജി, റ്റി. സി. ജിനരാജ്, എം. അബ്ദുല്‍ സലാം, മനോജ് പുഷ്കര്‍, ഡോ. മൂസ്സ പാലക്കല്‍, സര്‍വ്വോത്തം ഷെട്ടി, ജമിനി ബാബു, കൃഷ്ണന്‍ ഉണിത്തിരി, വി. വി. ബാബു രാജ് എന്നിവര്‍ സംസാരിച്ചു. എന്‍. കുഞ്ഞബ്ദുള്ള സ്വാഗതവും, ഖാലിദ് തയ്യില്‍ നന്ദിയും പറഞ്ഞു. ആകര്‍ഷകങ്ങളായ കലാ പരിപാടികളും ഓണ സദ്യയും ഓണം - ഈദ് സംഗമത്തിനു മാറ്റു കൂട്ടി.
-
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബിLabels: abudhabi, gulf, nri, uae, അറബിനാടുകള്‍
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്