മസ്കറ്റ് : ഡിസംബര്‍ 13 മുതല്‍ 23 വരെ തായ്‌ലാന്‍ഡിലെ ചിയാങ് മായില്‍ നടക്കുന്ന ഏഷ്യന്‍ വനിത അണ്ടര്‍ -19 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കു ന്നതിനായി മലയാളിയായ മൈഥിലി മധുസൂധനന്‍ നേതൃത്വം നല്‍കുന്ന ഒമാന്‍ ടീം ഡിസംബര്‍ 7 ന് വൈകിട്ട് യാത്ര തിരിച്ചു. മസ്കറ്റിലെ സീബ് അന്താരാഷ്ട്ര വിമാന ത്താവളത്തില്‍ ഒമാന്‍ ക്രിക്കറ്റ് കണ്‍ടോള്‍ ബോര്‍ഡ് അംഗങ്ങളും ടീം അംഗങ്ങളുടെ കുടുംബാംഗങ്ങളും ക്രിക്കറ്റ് പ്രേമികളും ടീം അംഗങ്ങള്‍ക്ക് വിജയാ ശംസകളോടെ യാത്രയയപ്പു നല്‍കി. മൈഥിലി മധുസൂധനന്‍, കൃതി തോപ്രാണി, ഹാഗര്‍ ഗാബര്‍ അലി, സാനാ പാച്ച, ഐശ്വര്യ തൃപാഠി, പൌലോമി നിയോഗ്, ആര്‍സൂ സത്തിക്കര്‍, മീരാ ജെയിന്‍ ലക്ഷ്മി, മോനിഷാ നായര്‍, നടാഷാ ഷെട്ടി, റോവിനാ ഡിസൂസ, സാമന്താ മെന്‍ഡോന്‍സാ, റിദ്ധി ഷാന്‍ബാഗ്, ജയിഡ് പെരേരാ എന്നീ ടീം അംഗങ്ങളും വൈശാലി ജെസ്രാണി മാനേജരും രാകേഷ് ശര്‍മ്മ പരിശീലകനും സൌമിനി കേശവ് ഫിസിയോയും അടങ്ങുന്ന സംഘമാണ് തായ്‌ലാന്റിലേക്കു തിരിച്ചത്. യു. ഏ. ഇ., ഖത്തര്‍, ഹോങ് കോങ്, ഇറാന്‍, ഒമാന്‍, തായ്‌ലാന്റ്, എന്നീ രാജ്യങ്ങള്‍ പൂള്‍ ഏ യിലും നേപ്പാള്‍, മലേഷ്യാ, സിംഗപ്പൂര്‍, കുവൈറ്റ്, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങല്‍ പൂള്‍ ബി യിലുമായാണ് മത്സരിക്കുക. ഡിസംബര്‍ 23ന് ഫൈനല്‍ മത്സരം നടക്കും.
-
മധു ഈ. ജി.Labels: oman, sports
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്