ദോഹ: പ്രശസ്ത ക്ലാസിക്കല്‍, ഹിന്ദുസ്ഥാനി ഗായകന്‍ ഗോപാല കൃഷണന്‍ നയിക്കുന്ന 'ബാബുരാജ് സംഗീത സന്ധ്യ' ഡിസംബര്‍ 10 (ബുധനാഴ്ച്ച) വൈകീട്ട് 7ന് ദോഹ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റ്ററിലെ റോസ് ലോന്‍ജില്‍ വെച്ചു നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജന്‍മനാ അന്ധനായ ഇദ്ദേഹം ഗാന ഭൂഷണം, ഗാന പ്രവീണുമാണ്. 6000 പാട്ടുകള്‍ ഹൃദ്യസ്ഥ മാക്കിയിട്ടുണ്ട്. കോഴിക്കോട് കടലുണ്ടി സ്വദേശിയായ ഗോപാല കൃഷ്ണന്‍ പെരുവണ്ണൂര്‍ സ്കൂളിലെ സംഗീത അദ്ധ്യാപകനാണ്.
ഇതോടൊപ്പം പ്രശസ്ത ഗിറ്റാറിസ്റ്റും മ്യൂസിക്ക് ഡയറക്ടറുമായ ജോയ് വിന്‍സന്‍റ് നയിക്കുന്ന മ്യൂസിക്ക് ഷോയും ഉണ്ടായിരിക്കും. ദോഹയിലെ പ്രശസ്തരായ ഗായകരും അണി നിരക്കുന്ന ഈ സംഗീത സന്ധ്യയില്‍ പ്രവേശനം സൌജന്യം ആയിരിക്കും എന്നും സംഘാടകര്‍ അറിയിച്ചു.
-
മുഹമ്മദ് സഗീര്‍, ഖത്തര്‍ Labels: qatar, കല
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്