31 March 2008
ഇന്ത്യന്‍ മീഡിയ ഫോറത്തില്‍ നിന്നും ജനറല്‍ സെക്രട്ടറി ബിജു ആബേല്‍ ജേക്കബ്ബ് രാജി വച്ചു
ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മീഡിയ ഫോറത്തില്‍ നിന്നും ജനറല്‍ സെക്രട്ടറി ബിജു ആബേല്‍ ജേക്കബ്ബ് രാജി വച്ചു. പ്രസിഡന്റിനും, അംഗങ്ങളുക്കും രാജിവയ്ക്കാനുള്ള കാരണങ്ങള്‍ നിരത്തിക്കൊണ്ട് ബിജു ഇ മെയില്‍ അയച്ചിരിക്കുകയാണ്. ഐ.എം.എഫ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന, ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആകെ താറുമാറായെന്നും, മുഴുവന്‍ സമയ മാധ്യമ പ്രവര്‍ത്തകരല്ലാത്തവര്‍, സംഘടനയെ വ്യക്തി താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും ബിജു ആരോപിക്കുന്നു. ബിജു ആബേല്‍ ജേക്കബിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് അധിക്യതര്‍ തടഞ്ഞതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഐ.എം.എഫ് അന്വേഷക്കമ്മിഷനെ വച്ചിരുന്നു. സമയപരിധി കഴിഞ്ഞിട്ടും കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല എന്നും ബിജു ആരോപിക്കുന്നു. സംഘടനയുടെ മുന്‍ പ്രസിഡന്റ് ഫുജൈറ ജയിലില്‍ കഴിയുന്നതിന്റെക്കുറിച്ച് സംഘടന അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കില്‍ സഹായം ചെയ്യണമെന്നും ബിജു ഇ മെയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ ഇന്ത്യന്‍ മീഡിയ ഫോറം എക്സിക്യുട്ടീവ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുകയാണ്
- e പത്രം
|
പ്രൊഫ. ശോഭീന്ദ്രന് ദുബായില്‍ സ്വീകരണം
കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ വൃക്ഷ മിത്ര അവാര്‍ഡ് നേടിയ പ്രൊഫ. ശോഭീന്ദ്രന് ദുബായില്‍ സ്വീകരണം നല്‍കുന്നു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കേളേജ് അലുംമ്നിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രീല്‍ നാലിന് വൈകുന്നേരം അഞ്ചര മുതല്‍ അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡിലെ നഷ്വന്‍ ഹാളിലാണ് പരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്വീകരണത്തോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും ഗസല്‍ നിശയും അരങ്ങേറും.
- e പത്രം
|
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഒളിമ്പ്യന്‍മാരെ ആദരിച്ചു
ഒളിമ്പ്യന്‍മാരായ ഷൈനി വില്‍സണ്‍, ഗുരുബച്ചന്‍സിംഗ് രണ്‍ധാവ എന്നിവരെ ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ഇന്ത്യന്‍ കായിക രംഗത്തിന് ഇരുവരും നല്‍കിയ സംഭാവനകളെ മാനിച്ചാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. ദോഹയില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ്, എംബസിയിലെ ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ പ്രവാസി സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
- e പത്രം
|
കെ.എം.സി.സി. സഹായമെത്തിച്ചു
ദോഹയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ നഷ്ടമുണ്ടായ മലയാളികള്‍ക്ക് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഖത്തര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ സഹായമെത്തിച്ചു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശികളായ 12 പേര്‍ക്കാണ് ധനസഹായമുള്‍പ്പടെയുള്ളവ നല്‍കിയത്. തീപിടുത്തത്തില്‍ നിരവധി കടകള്‍ കത്തി നശിച്ചിരുന്നു.
- e പത്രം
|
തിരുമുറ്റം അക്ഷരക്കൂട്ടം
തിരുമുറ്റം അക്ഷരക്കൂട്ടം അടുത്ത മാസം മൂന്നിന് ദോഹ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. താല്‍പര്യമുള്ളവര്‍ക്ക് പരിപാടിയില്‍ കഥകളും കവിതളും അവതരിപ്പിക്കാം.
മികച്ച സൃഷ്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ദോഹയിലെ പ്രശസ്ത എഴുത്തുകാരും പരിപാടിയില്‍ സംബന്ധിക്കും.
- e പത്രം
|
ഇന്ത്യന്‍ കള്‍ച്ചറല്‍ വെല്‍ഫെയര്‍ സൊസൈറ്റി കുടുംബ സംഗമം
ദമാമിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ വെല്‍ഫെയര്‍ സൊസൈറ്റി കുടുംബ സംഗമം നടത്തി. ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇ.കെ മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. ചിത്ര രചനാ മത്സര വിജയികളേയും സാമൂഹ്യ പ്രവര്‍ത്തകരേയും ചടങ്ങില്‍ ആദരിച്ചു. അബ്ദുല്ല നസീര്‍, ജോണ്‍ തോമസ്, നസീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
- e പത്രം
|
ഇസ്ലാമിക സംഗീത സന്ധ്യ സംഘടിപ്പിച്ചു
ജിദ്ദയില്‍ ഐ.ഡി.സിയുടെ ആഭിമുഖ്യത്തില്‍ ഇസ്ലാമിക സംഗീത സന്ധ്യ സംഘടിപ്പിച്ചു. ഐഡിസുടെ ദശവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു പരിപാടി. കെ.എ.കെ ഫൈസി ഉദ്ഘാടനം ചെയ്തു. എം.എസ് അലി, ജമാല്‍ പാഷ, സലീം നിലമ്പൂര്‍, മഷൂദ് തങ്ങള്‍, ഹാരിസ് മോങ്ങം തുടങ്ങിയവരുടെ നേതൃത്വം നല്‍കി.
- e പത്രം
|
മാധ്യമ പ്രവര്‍ത്തകരെ റിയാദ് കണ്ണൂര്‍ ജില്ലാ കെ.എം.സി.സി ആദരിക്കുന്നു
സൗദിയിലെ മാധ്യമ പ്രവര്‍ത്തകരെ റിയാദ് കണ്ണൂര്‍ ജില്ലാ കെ.എം.സി.സി ആദരിക്കുന്നു. ഏഷ്യാനെറ്റ് പ്രതിനിധി ജലീല്‍ കണ്ണമംഗലം, മലയാളം ന്യൂസ് റിപ്പോര്‍ട്ടര്‍ കെ.യു ഇഖ്ബാല്‍, ചന്ദ്രികയിലെ റഫീഖ് ഹസന്‍ വെട്ടത്തൂര്‍, ബഷീര്‍ പാങ്ങോട്, നജീം കൊച്ചുകലുങ്ക് എന്നിവരെയാണ് ആദരിക്കുന്നത്. ഏപ്രീല്‍ 14 ന് റിയാദില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദ് പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യും. ഇന്ത്യന്‍ അംബാസഡര്‍ എം.ഒ.എച്ച് ഫാറൂഖ് പരിപാടിയില്‍ സംബന്ധിക്കും.
- e പത്രം
|
30 March 2008
അല്‍മനാര്‍ ആയുര്‍വേദിക് സെന്ററിന്റെ അജ്മാന്‍ സെന്റര്‍ അടുത്ത മാസം ആരംഭിക്കും
ഷാര്‍ജ : കഴിഞ്ഞ 4 വര്‍ഷമായി യു.എ.ഇ. യില്‍ പ്രവര്‍ത്തിക്കുന്ന അല്‍മനാര്‍ ആയുര്‍വേദിക് സെന്ററിന്റെ പുതിയ ശാഖ ഏപ്രില്‍ മധ്യത്തോടെ അജ്മാനില്‍ പ്രവര്‍ത്തനം ആരംഭിക്കും. കണ്ണൂരില്‍ ഡോ. ജലീല്‍ ഗുരുക്കളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പി.കെ.എം. ആയുര്‍വേദിക് ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്ററിന്റെ സഹകരണത്തോടെയാണ് ഗള്‍ഫ് മേഖലയില്‍ അല്‍മനാര്‍ പ്രവര്‍ത്തനം നടത്തുന്നത്. യു.എ.യില്‍ ഇപ്പോള്‍ ഷാര്‍ജയിലും, മദാമിലുമാണ് ആയുര്‍വേദിക് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. അജ്മാന്‍ മുഷ് രിഫ് മേഖലയില്‍ വിശാലമായ സെന്ററാണ് പുതിയതായി പ്രവര്‍ത്തനം തുടങ്ങുക. ആയുര്‍വേദവുമായി ബന്ധപ്പെട്ട എല്ലാ ചികിത്സകളും നല്‍കാന്‍ സെന്റര്‍ സജ്ജമാണെന്ന് ഇതിന് മേല്‍നോട്ടം വഹിക്കുന്ന ഡോ. ജലീല്‍ ഗുരുക്കള്‍ പറഞ്ഞു. ഗുരുക്കളുടെ നേത്വത്തില്‍ 3 ഡോക്ടര്‍മാരും അജ്മാന്‍ സെന്ററിന് വേണ്ടി പ്രവര്‍ത്തിക്കും. ഡോ. ദിലീപ്, ഡോ. കവിത, ഡോ. അബ്ദുള്‍ റഷീദ് എന്നിവരാണ് അജ്മാനില്‍ ചികിത്സാവിധികള്‍ക്ക് നേത്വത്വം നല്‍കുക.
- e പത്രം
|
സിജിയുടെ കരിയര്‍ മേള ശ്രദ്ധേയമായി
ജിദ്ദയില്‍ സിജിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കരിയര്‍ മേള ശ്രദ്ധേയമായി. തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസം, മഹല്ല് എംപര്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ പങ്കെടുത്തു.
- e പത്രം
|
29 March 2008
അക്കാഫ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ ഏപ്രില്‍ 25 ന് ഷാര്‍ജയില്‍
അക്കാഫ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ അടുത്ത മാസം 25 ന് ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. അതോടനുബന്ധിച്ച് ഉച്ചക്ക് രണ്ടിന്, കുമ്മാട്ടിക്കളി, തെയ്യം, കഥകളി, മോഹിനിയാട്ടം, തുടങ്ങിയ കലാരൂപങ്ങള്‍ അരങ്ങേറുന്ന കാര്‍ണിവല്‍ നടക്കുമെന്ന് അക്കാഫ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒന്‍പതാമത്തെ വര്‍ഷമാണ് അക്കാഫ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടത്തുന്നത്. ഏപ്രില്‍ 11 ന് ദുബായ് ജുമൈറ ബീച്ച് ഹോട്ടലില്‍ വച്ച് വിപുലമായ ബിസിനസ് മീറ്റ് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ബി.എ.മഹ്മൂദ്, രാജേഷ് പിള്ള, ജൂബി കുരുവിള, റോയ് ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു. അക്കാഫ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 050 305 1001, 050 642 64 96 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം
- e പത്രം
|
27 March 2008
കെ.ടി.മുഹമ്മദ് അനുസ്മരണം ഇന്ന്
|
ഏഷ്യാനെറ്റ് വിഷുക്കൈനീട്ടം
ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന വിഷുക്കൈനീട്ടം ഇന്ന് ദുബായില്‍ അരങ്ങേറും.
അല്‍നാസര്‍ ലിഷര്‍ലാന്റില്‍ വൈകുന്നേരം 7 മണിക്കാണ് അഭിനേത്രി ശോഭന, ഗായകന്‍ വേണുഗോപാല്‍, ഹാസ്യതാരം സുരാജ് വെഞ്ഞാറുമൂട് തുടങ്ങിയവര്‍ പങ്കെടുക്കുന്ന വിഷുക്കൈനീട്ടം അരങ്ങേറുക.
- e പത്രം
|
പ്രവാസി കേരളാ കോണ്‍ഗ്രസ് (എം)ന്‍റെ മേഖലാ സമ്മേളനങ്ങള്‍
പ്രവാസി കേരളാ കോണ്‍ഗ്രസ് (എം)ന്‍റെ മേഖലാ സമ്മേളനങ്ങള്‍ 28,29 തീയതികളില്‍ ഷാര്‍ജ, അബുദാബി എന്നിവിടങ്ങളില്‍ നടക്കും. സമ്മേളനങ്ങള്‍ പാര്‍ട്ടി ലീഡര്‍ കെ.എം മാണി ഉദ്ഘാടനം ചെയ്യുമെന്ന് കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി തോമസ് കുതിരവട്ടം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 28 ന് വെള്ളിയാഴ്ച വൈകീട്ട് 5.30ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലും 29 ന് വൈകീട്ട് അഞ്ചിന് അബുദാബി ഫുഡ് ലാന്‍ഡ് ഓഡിറ്റോറിയത്തിലുമാണ് സമ്മേളനങ്ങള്‍. അദ്ധ്വാന വര്‍ഗ സിദ്ധാന്തവും മാര്‍ക്സിസവും ഒരു താരതമ്യ പഠനം എന്ന വിഷയത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ സിമ്പോസിയവും സംഘടിപ്പിച്ചിട്ടുണ്ട്. 28 ന് വൈകുന്നേരം മൂന്നരയ്ക്കാണ് പരിപാടി. കെ.എം മാണി, ഐസക് പട്ടാണിപ്പറമ്പില്‍, കെ.എല്‍ ഗോപി, നിസാര്‍ സെയ്ദ് എന്നിവര്‍ പങ്കെടുക്കും.
- e പത്രം
|
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഫുഡ് ഫെസ്റ്റിവല്‍
കുവൈറ്റ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഫുഡ് ഫെസ്റ്റിവല്‍ ആരംഭിച്ചു. 12 ദിവസം നീണ്ടു നില്‍ക്കും. റീജണല്‍ ഡയറക്ടര്‍ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും തീറ്റമത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഫുഡ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
- e പത്രം
|
പ്രഥമ ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡ് കലാമണ്ഡലം വനജയ്ക്ക്
ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് ചാപ്റ്ററിന്‍റെ പ്രഥമ ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡ് കലാമണ്ഡലം വനജയ്ക്ക് ലഭിച്ചു. പ്രശസ്ത നൃത്ത അധ്യാപികയും കണ്ണൂരിലെ നടന കലാക്ഷേത്രം സ്ഥാപകയുമാണ് കലാമണ്ഡലം വനജ. ഇവര്‍ തയ്യാറാക്കിയ കടത്തനാട്ട് മാക്കം ബാലെ ആയിരത്തിലധികം സ്റ്റേജുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഏപ്രീല്‍ നാലിന് കുവൈറ്റില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
- e പത്രം
|
മീലാദ് ഫെസ്റ്റ് വെള്ളിയാഴ്ച
ദുബായ് സുന്നി സെന്‍ററിന്‍റെ ആഭിമുഖ്യത്തിലുള്ള മീലാദ് ഫെസ്റ്റ് വെള്ളിയാഴ്ച നടക്കും. കരാമ ഇറാനി ഗേള്‍സ് ഹൈസ്ക്കൂള്‍ ഗ്രൗണ്ടില്‍ വൈകുന്നേരം അഞ്ച് മുതലാണ് പരിപാടി. ഇതിനോടനുബന്ധിച്ച് ബുര്‍ദ മജ് ലിസ്, മദ്ഹ് പ്രഭാഷണം, മൗലീദ് പാരായണം, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ എന്നിവ നടക്കും.
- e പത്രം
|
നബി ദിന ആഘോഷം സംഘടിപ്പിച്ചു
അലൈന്‍ സുന്നി യൂത്ത് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ നബി ദിന ആഘോഷം സംഘടിപ്പിച്ചു. ദാറൂല്‍ ഹുദാ ഇസ്ലാമിക് സ്കൂളില്‍ നടന്ന പരിപാടി സാലിഹ് റാഷിദ് അല്‍ ദാഹിരി ഉദ്ഘാടനം ചെയ്തു. പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി. മദ്രസാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.
- e പത്രം
|
26 March 2008
കെ.ടി മുഹമ്മദിന്‍റെ നിര്യാണത്തില്‍ അനുശോചനം
മലയാള നാടക രംഗത്തെ കുലപതിയും സാംസ്കാരിക രംഗത്തെ പ്രമുഖ സാനിധ്യവുമായിരുന്ന കെ.ടി മുഹമ്മദിന്‍റെ നിര്യാണത്തില്‍ യു.എ.ഇയിലെ വിവിധ സംഘടനകള്‍ അനിശോചിച്ചു. നാടക വേദിയെ നവീകരിച്ചും സാമൂഹിക ജീര്‍ണതകളെ അതിനിശിതമായി വിചാരണ ചെയ്തും ഒരു കാലഘട്ടത്തിന്‍റെ കലാ സാമൂഹിക പരിവര്‍ത്തനത്തില്‍ അതുല്യമായ സംഭാവനകള്‍ നല്‍കിയ പ്രതിഭയായിരുന്നുവെന്ന് ദല അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി. ചിരന്തന സാംസ്കാരിക വേദി, വായനക്കൂട്ടം എന്നീ സംഘടനകളും അനുശോചനം രേഖപ്പെടുത്തി.
- e പത്രം
|
സേവ കുവൈറ്റില്‍ ഭാരതോത്സവം സംഘടിപ്പിക്കുന്നു
ഏപ്രീല്‍ 11 ന് അബ്ബാസിയ മറീന ഹാളില്‍ രാവിലെ എട്ടര മുതലാണ് പരിപാടി. ഇന്ത്യയിലെ പാരമ്പര്യ കലകളാണ് ഇതില്‍ അവതരിപ്പിക്കുക. പരിപാടിയിലൂടെ സമാഹരിക്കുന്ന തുക പാലക്കാട്ട് അന്ധരുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന ജ്യോതിസിന് നല്‍കുമെന്ന്സംഘാടകര്‍ അറിയിച്ചു.
- e പത്രം
|
25 March 2008
ദുബായിലെ ശ്രീകേരള വര്‍മ്മ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന കുട്ടികള്‍ക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു
7 നും 15 നും മധ്യേ പ്രായമുള്ള കുട്ടികള്‍ക്ക്, ഈ മാസം 26 മുതല്‍ 29 വരെ സബീല്‍ പാര്‍ക്കിലെ പാര്‍ട്ടി ഹാളിലാണ് ക്യാമ്പ്.
നാടകം, ചിത്രരചന, നാടന്‍പാട്ട്, ആനിമേഷന്‍, ഫോട്ടോഗ്രാഫി എന്നീ മേഖലകളെ അധികരിച്ച് നടത്തുന്ന ക്യാമ്പിന്റെ ഡയറക്ടര്‍ പ്രശസ്ത നാടകപ്രവര്‍ത്തകനും, ചെറുകഥാക്യത്തുമായ ടി.വി.ബാലക്യഷ്ണനാണ്. കൂടുതല്‍ വിവര്‍ങ്ങള്‍ക്ക് 0502976289, 0503412699 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം
- e പത്രം
|
കിമോഹ എന്‍റര്‍പ്രണേഴ്സ് ലിമിറ്റഡിന്‍റെ ഇരുപതാം വാര്‍ഷികാഘോഷം
യുഎഇയിലെ പ്രമുഖ ലേബല്‍ നിര്‍മ്മാതാക്കളായ കിമോഹ എന്‍റര്‍പ്രണേഴ്സ് ലിമിറ്റഡിന്‍റെ ഇരുപതാം വാര്‍ഷികാഘോഷം ദുബായില്‍ നടന്നു. ഇന്ത്യന്‍ അംബാസിഡര്‍ തല്‍മീസ് അഹമ്മദ്, കോണ്‍സുലര്‍ ജനറല്‍ വേണു രാജാമണി, ജബലലി ഫ്രീസോണ്‍ സി.ഇ.ഒ സല്‍മ അലി സെയ്ഫ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു. കമ്പനി ചെയര്‍മാന്‍ കിരണ്‍ അഷര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിയില്‍ നിന്നെത്തിയ അന്ധ ഗായക സംഘമായ ഹാര്‍ട്ട് ടു ഹാര്‍ട്ട് അവതരിപ്പിച്ച ഗാനമേള ശ്രദ്ധേയമായി. ഈ അവസരത്തില്‍ മദര്‍ ആന്‍റ് ചൈല്‍ഡ് കെയര്‍ സെന്‍റര്‍ ഓഫ് ഫ്രണ്ട്സ് കാന്‍സര്‍ പേഷ്യന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് കിമോഹ എം.ഡി വിനേഷ് കെ ഭീമാനി ഉപകരണങ്ങള്‍ വിതരണം ചെയ്തു.
- e പത്രം
|
കൊച്ചിന്‍ കലാഭവന്‍റെ ഖത്തര്‍ ശാഖ പ്രവര്‍ത്തനം തുടങ്ങി
കൊച്ചിന്‍ കലാഭവന്‍റെ ഖത്തര്‍ ശാഖ പ്രവര്‍ത്തനം തുടങ്ങി. ദോഹയില്‍ നടന്ന ചടങ്ങില്‍ ആല്‍ബി എന്ന കുട്ടിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. നൃത്തം, സംഗീതം, ചിത്രരചന, തുടങ്ങി വിവിധ വിഷയങ്ങളില്‍ ഇവിടെ പരിശീലനം നല്‍കും. ചടങ്ങില്‍ കലാഭവന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.ജി മാത്യു, സാസ്ക്കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജെയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു. കലാഭവന്‍റെ നേതൃത്വത്തില്‍ ഏപ്രില്‍ 11 നടത്തുന്ന കലാവിരുന്നിന്‍റെ ആദ്യ ടിക്കറ്റ് വില്‍പ്പന ചടങ്ങില്‍ നടന്നു.
- e പത്രം
|
24 March 2008
മലയാളിയെ കുവൈറ്റില്‍ കാണ്മാനില്ല
കോഴിക്കോട് സ്വദേശഇ കരുവന്തുരുത്ത് അഷ്റഫ് സമീറിനെ കുവൈറ്റില്‍ കാണാതായതായി പരാതി. ഈ മാസം 17 മുതലാണ് അഷ്റഫിനെ കാണാതായത്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9218965 എന്ന ഫോണ്‍ നമ്പറില്‍ വളിച്ചറിയിക്കണം.
- e പത്രം
|
റാസല്‍ഖൈമയില്‍ അല്‍ദീക്കിന്‍റെ ഹിന്ദി ഗാനാലാപന മത്സരം
അല്‍ദീക്കിന്‍റെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ ഹിന്ദി ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം 28 ന് വെള്ളിയാഴ്ച റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 050 6656101 എന്ന നമ്പറില്‍ വിളിക്കണം.
- e പത്രം
|
ജി. ദേവരാജന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു
കൊല്ലം പരവൂര്‍ പ്രവാസികളുടെ സംഘടനയായ നോര്‍പയുടെ ആഭിമുഖ്യത്തില്‍ ജി. ദേവരാജന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. മൊയ്തീന്‍ കോയ, പ്രണവം മധു, വിജയകുമാര്‍, സോജി, ശ്രീജേഷ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് ദേവരാജന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ദേവഗീതങ്ങള്‍ എന്ന പേരില്‍ ഗാനമേളയും നടന്നു.
- e പത്രം
|
ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് ഒരുക്കുന്ന വിഷുക്കൈനീട്ടം
ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് ഒരുക്കുന്ന വിഷുക്കൈനീട്ടത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം 27 ന് വൈകുന്നേരം അല്‍ നാസര്‍ ലിഷര്‍ ലാന്റിലാണ്‍ വിഷുകൈനീട്ടം അരങ്ങേറുക.
ഇതാദ്യമായാണ് ഏഷ്യാനെറ്റ് ദുബായില്‍ വിഷുവിനോട് അനുബന്ധിച്ച് മെഗാ ഇവന്‍റ് സംഘടിപ്പിക്കുന്നത്.
- e പത്രം
|
23 March 2008
മികച്ച വാര്‍ത്താ അവതാരകനുള്ള അവാര്‍ഡ് കുഴൂര്‍ വിത്സന്
ദുബായ്: ഈ വര്‍ഷത്തെ സഹൃദയ പടിയത്ത് (സലഫി ടൈംസ് ) അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ശ്രവ്യമാധ്യമ രംഗത്തെ മികച്ച വാര്‍ത്താ അവതാരകനായി ഏഷ്യാനെറ്റ് ദുബായ് ബ്യൂറോയിലെ സീനിയര്‍ സബ് എഡിറ്ററും വാര്‍ത്താ അവതാരകനുമായകുഴൂര്‍ വില്‍സണ്‍ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ നാലര വര്‍ഷമായി ഏഷ്യാനെറ്റ് ദുബായ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന വിത്സന്‍, ന്യൂസ് ഫോക്കസ്, ചൊല്ലരങ്ങ് എന്നീ പരിപാടികളാണ് അവതരിപ്പിക്കുന്നത്. മൂന്ന് പുസ്തകങ്ങളുടെ കര്‍ത്താവാണ്. ജീവകാരുണ്യപ്രവര്‍ത്തനത്തിനുള്ള പ്രാദേശിക സംഘടനക്കുള്ള പുരസ്ക്കാരം ദുബായ് ത്യശ്ശൂര്‍ ജില്ലാ കെ.എം.സി.സിക്ക് ലഭിച്ചു. സാംസ്ക്കാരിക രംഗത്തെ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡുകള്‍ മസ് ഹറുദ്ദീനും, നസീം പുന്നയൂരിനുമാണ്. ബഷീര്‍ ജന്‍മശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അടുത്ത മാസം ദുബായില്‍ നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് സഹൃദയ പടിയത്ത് അധ്യക്ഷന്‍ ജബ്ബാരി അറിയിച്ചു
- e പത്രം
5 Comments:
Links to this post: |
22 March 2008
യു.എ.ഇ. യിലെ പുതിയ എഴുത്തുകാരെ ദല പ്രോത്സാഹിപ്പിക്കുന്നു
യു.എ.ഇ. യിലെ പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ദല സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പിലേക്ക് കഥകളും കവിതകളും ക്ഷണിച്ചു. സൃഷ്ടികള്‍ മൗലീകവും മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തവയും ആയിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ ക്യാമ്പില്‍ ചര്‍ച്ച ചെയ്യും. സൃഷ്ടികള്‍ ദല, പി.ബി നമ്പര്‍ 13989, ദുബായ് എന്ന വിലാസത്തില്‍ ഈ മാസം 25 ന് മുമ്പ് ലഭിക്കണമെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഏപ്രീല്‍ നാലിന് ദുബായില്‍ നടക്കുന്ന സാഹിത്യ ക്യാമ്പില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യാതിഥി ആയിരിക്കും.
- e പത്രം
|
സൌദിയില്‍ കരിയര്‍ മേള
സിജി ജിദ്ദാ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ കരിയര്‍ മേള സംഘടിപ്പിക്കും. ഈ മാസം 28 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് മേള. അസീസിയ ദൂഹത്ത് അല്‍ ഉലൂം സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ കൗണ്‍സലിംഗ്, വിദൂര വിദ്യാഭ്യാസ സാധ്യതയെക്കുറിച്ചുള്ള ബോധവത്ക്കരണം, റിമോട്ട് പാരന്‍റിംഗ് തുടങ്ങിയവായണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സിജി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എട്ടാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, ഗള്‍ഫിലെ തൊഴിലാളികള് എന്നിവരെ ഉദ്ദേശിച്ചാണ് മേള സംഘടിപ്പിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഉസ്മാന്‍ ഇരുമ്പുഴി, കെ. മുസ്തഫ, അമീര്‍ അലി, റഷീദ് അമീര്‍ എന്നിവര്‍ പങ്കെടുത്തു.
- e പത്രം
|
സാഹിത്യ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു
ജിദ്ദയിലെ സംസ്കൃതി സാഹിത്യ വേദി നടത്തിയ സാഹിത്യ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കവിതയില്‍ അല്‍ഖര്‍ജിലെ പ്രൊഫ. നിസാര്‍ റഹ്മാനും, ചെറുകഥയില്‍ റിയാദിലെ ജോസഫ് അതിരുങ്കലും സി.എച്ച് സ്മാരക സാഹിത്യ പുരസ്ക്കാരത്തിന് അര്‍ഹരായി. ലേഖനത്തില്‍ ജിദ്ദയിലെ ബഷീര്‍ വള്ളിക്കുന്നിനും റിയാദിലെ അബ്ദുസമദ് കല്ലടിക്കോടിനുമാണ് ഒന്നാം സമ്മാനം. അവാര്‍ഡുകള്‍ അടുത്ത മാസം ജിദ്ദയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്‍. മുഹമ്മദ് കുട്ടി മാസ്റ്റര്‍, മൂസ, നിസാം ചാലിത്തൊടി, രായിന്‍കുട്ടി നീറാട്, മുഹമ്മദ് കാവുങ്ങല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- e പത്രം
|
21 March 2008
യു.എ.ഇ. യില്‍ അപകടങ്ങള്‍ കുറഞ്ഞു
യു.എ.ഇയില്‍ പുതിയ ഫെഡറല്‍ ട്രാഫിക് നിയമം വന്നതിന് ശേഷം അപകട മരണങ്ങളുടെ തോത് കുറഞ്ഞതായി റിപ്പോര്‍ട്ട്. വാഹനാപകട മരണ നിരക്ക് 14 ശതമാനം കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
- e പത്രം
|
20 March 2008
ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ കലാ കായിക മത്സരം
ദുബായിലെ അല്‍നൂര്‍ സ്ക്കൂള്‍ സംഘടിപ്പിച്ച ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ കലാ കായിക മത്സരം ശ്രദ്ധേയമായി. യുഎഇയിലെ വിവധ സ്ക്കൂളില്‍ നിന്നായി മുന്നൂറിലധികം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.
- e പത്രം
|
മീലാദ് നബി പരിപാടികള്‍
അലൈന്‍ സുന്നി യൂത്ത് സെന്‍റര്‍ ഇന്ന് മീലാദ് നബി പരിപാടികള്‍ സംഘടിപ്പിക്കുന്നു. ദാറുല്‍ ഹുദാ ഇസ്ലാമിക് സ്കൂളില്‍ നടക്കുന്ന പരിപാടി സാലിഹ് റാഷ്ദ് അല്‍ ദാഹിരി ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തും. വി.പി പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. മദ്രസ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടുകുമെന്ന് സംഘാടകര്‍ അറിയിച്ചു.
- e പത്രം
|
19 March 2008
കാല്‍കഴുകല്‍ ശുശ്രൂഷ
അബുദാബി സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ വ്യാഴാഴ്ച നടക്കും. വൈകീട്ട് അഞ്ച് മുതല്‍ രാത്രി എട്ട് വരെയാണ് ശുശ്രൂഷ. ഡല്‍ഹി ഭദ്രാസന മെത്രാപ്പൊലീത്ത പത്രോസ് മാര്‍ ഒസ്താത്തിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും.
- e പത്രം
|
18 March 2008
കഥകളി ആസ്വാദനക്കളരി
ദുബായില്‍ തിരനോട്ടത്തിന്‍റെ ആഭിമുഖ്യത്തില്‍ കഥകളി ആസ്വാദനക്കളരി സംഘടിപ്പിക്കുന്നു. 21 ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മുതല്‍ ഖിസൈസിലെ കലാമണ്ഡലത്തിലാണ് പരിപാടി. സന്താന ഗോപാലം കഥയെ ആസ്പദമാക്കി കെ.ബി നാരായണന്‍ ആട്ടക്കഥാ പരിചയം നടത്തും. മൃദംഗത്തില്‍ വെങ്കിടാചലവും ചെണ്ടയില്‍ ഗോപകുമാറും താളം തീര്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 6504657 എന്ന നമ്പറില്‍ വിളിക്കണം.
- e പത്രം
|
16 March 2008
കോട്ടയ്ക്കല്‍ കോളേജ് കൂട്ടായ്മ ഗള്‍ഫില്‍
ദുബായ് : മാളയ്ക്കടുത്തുള്ള കോട്ടമുറി കോട്ടയ്ക്കല്‍ സെന്റ് തെരേസാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഗള്‍ഫില്‍ കൂട്ടായ്മക്ക് രൂപം നല്‍കുന്നു.
പങ്ക് ചേരാന്‍ താത്പര്യമുള്ളവര്‍ അഫ്രേമിനെയൊ,ജോസിനെയോ ബന്ധപ്പെടണം ഫോണ്‍ നമ്പറുകള്‍ : അഫ്രേം- 00971508520825, ജോസ് : 00971504597469
- e പത്രം
|
12 March 2008
സേവനം യു.എ.ഇ യുടെ സേവനോത്സവം
സേവനം യു.എ.ഇയുടെ ആഭിമുഖ്യത്തില്‍ ദുബായ് അല്‍നാസര്‍ ലിഷര്‍ ലാന്‍ഡില്‍ സേവനോത്സവം സംഘടിപ്പിക്കുന്നു. അടുത്ത വെള്ളിയാഴ്‌ച വൈകീട്ട് 5.30 മുതലാണ് പരിപാടി. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പത്മശ്രീ എം.എ യൂസഫലി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. നാടക സിനിമാ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് തിലകന് സേവന രത്‌ന അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സ്‌മ്മേളനത്തില്‍ അറിയിച്ചു. സിനിമാല ടീമിന്റെ കോമഡി ഷോ, എസ്. ജാനകിയും ബിജു നാരായണനും പങ്കെടുക്കുന്ന ഗാനമേള തുടങ്ങിയവയും ഉണ്ടാകും. വാര്‍ത്താ സ്‌മ്മേളനത്തില്‍ പി. രാജേന്ദ്രപ്രസാദ്, ഡി. ചന്ദ്രന്‍, സജു ഇടയ്‌ക്കാട് എന്നിവര്‍ പങ്കെടുത്തു.
- e പത്രം
|
കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഖത്തര്‍ ചാപ്‌റ്ററിന്റെ സെമിനാര്‍
കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഖത്തര്‍ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ ന്യൂനപക്ഷ ഇന്ത്യ- വര്‍ത്താമവും ഭാവിയും എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്‌ച നടക്കുന്ന പരിപാടിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍, സെബാസ്റ്റ്യന്‍ പോള്‍ എം.പി, വി.ഡി സതീശന്‍ എം.എല്‍.എ, ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- e പത്രം
|
11 March 2008
KUWJ സംസ്ഥാന പ്രസിഡന്‍റ് പി.പി ശശീന്ദ്രന് ദുബായ് ഇന്ത്യന്‍ മീഡിയ ഫോറം സ്വീകരണം നല്‍കി
പ്രാദേശിക സംഘര്‍ഷങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതാണ് കണ്ണൂരിലെ രക്തച്ചൊരിച്ചിലിന് കാരണമെന്ന് അദേഹം പറഞ്ഞു. പ്രാദേശിക തലത്തില്‍ ചെറിയ ഉരസലുകള്‍ ഏതു പ്രദേശത്തും ഉണ്ടാകാരുണ്ട്. എന്നാല്‍ കണ്ണൂരിലെ അവസ്ഥ വ്യത്യസ്തമാണ്. പോലീസ് ശക്തമായ നടപടി സ്വീകരിച്ചതിനാലാണ് ആന്‍റിണിയുടെ ഭരണകാലത്ത് അക്രമങ്ങള്‍ ഉണ്ടാകാതിരുന്നതിന് കാരണം. അദേഹം കൂട്ടിച്ചേര്‍ത്തു. ആല്‍ബര്‍ട്ട് അലക്സ്, കെ.എം അബ്ബാസ്, ഇ. എം അഷറഫ് , എം സി എ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- e പത്രം
|
റിഥം സൗദി അറേബ്യയുടെ ആഭിമുഖ്യത്തില്‍ സൂപ്പര്‍ കോമഡി ഷോ
റിഥം സൗദി അറേബ്യയുടെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ സംഘടിപ്പിച്ച സൂപ്പര്‍ കോമഡി ഷോ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ സാമൂഹിക ക്ഷേമ വിഭാഗം കോണ്‍സുല്‍ കെ.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമ്മൂട്, ടിനി ടോം, തുടങ്ങിയവര്‍ അവതരിപ്പിച്ച ഹാസ്യ പരിപാടിയും അറബ് വംശജരുടെ നൃത്തവും അരങ്ങേറി.
- e പത്രം
|
രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മ - പി. രാജേന്ദ്രന്‍ എംപി
രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണെന്ന് പി. രാജേന്ദ്രന്‍ എംപി പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങള്‍ വളരെ താല്‍പ്പര്യത്തോടെ കാണുന്ന ഒരു സര്‍ക്കാറാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദേഹം പറഞ്ഞു. ഇതിന്‍റെ ഉദാഹരണമാണ് പ്രവാസി ക്ഷേമനിധിക്കായി ബജറ്റില്‍ തുക നീക്കി വച്ചെതെന്നും അദേഹം പറഞ്ഞു. സൗദിയിലെ ഖമീസ് മുഷൈത്തില്‍ ഒരു ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദേഹം.
- e പത്രം
|
08 March 2008
മലയാളി ദമാമില്‍ അബോധാവസ്ഥയില്‍
മലയാളി മൂന്നാഴ്ചയായി ദമാമിലെ സെന്‍ട്രല്‍ ആശുപത്രിയില്‍ അബോധാവസ്ഥയില്‍. കൊല്ലം വെളിയം സോമഭവനില്‍ മണികണ്ഠനാണ് അബോധാവസ്ഥയില്‍ കഴിയുന്നത്. കഴിഞ്ഞ ഫെബ്രുവരി 15 ന് താമസ സ്ഥലത്ത് വച്ച് ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിലേക്കുള്ള രക്തയോട്ടത്തിന് തടസം നേരിട്ടതാണ് അബോധാവസ്ഥയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
- e പത്രം
|
രണ്ടാമത് ഷാര്‍ജ വായനോത്സവം ആരംഭിച്ചു
ഫാമിലി അഫയേഴ്സ് സുപ്രീം കൗണ്‍സില്‍ ചെയര്‍ പേഴ്സണ്‍ ഷെയ്ക്ക ജവഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ കാസ്മി ഉദ്ഘാടനം ചെയ്തു. വായനയിലൂടെ അറിവും സംസ്ക്കാരവും ആര്‍ജ്ജിക്കുന്ന എന്ന സന്ദേശത്തിലാണ് വായനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 13 വരെ നീളുന്ന ഉത്സവത്തില്‍ വൈവിധ്യമേറിയ പരിപാടികള്‍ അരങ്ങേറും.
- e പത്രം
|
07 March 2008
ജുബൈലില്‍ സന്ദര്‍ശനം നടത്തും
സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി സംഘം 20,21 തീയതികളില്‍ ജുബൈലില്‍ സന്ദര്‍ശനം നടത്തും. ജുബൈല്‍ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ സേവന കേന്ദ്രത്തില്‍ 20 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം ആറ് വരേയും 21 ന് രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരേയും കോണ്‍സുലര്‍ സേവനങ്ങള്‍ക്കായി രേഖകള്‍ സമര്‍പ്പിക്കാം.
- e പത്രം
|
ആരോഗ്യ സംഗമം സംഘടിപ്പിക്കുന്നു
മിഡില്‍ ഈസ്റ്റ് മലയാളി കൗണ്‍സില്‍ വനിതാ വിഭാഗവും ഷിഫ റഹീമ ഡിസ്പന്‍സറിയും സംയുക്തമായി ഏഴിന് ജുബൈലില്‍ ആരോഗ്യ സംഗമം സംഘടിപ്പിക്കുന്നു. വൈകുന്നേരം നാല് മുതല്‍ രാത്രി ഒന്‍പത് വരെയുള്ള സംഗമത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കും. സെമിനാര്‍, ചോദ്യോത്തര വേള, വൈദ്യ പരിശോധന എന്നിവയും രക്ഷിതാക്കള്‍ക്ക് എഫക്ടീവ് പാരന്‍റിംഗിനെക്കുറിച്ചുള്ള ശില്പ ശാലയും നടക്കും.
- e പത്രം
|
വൈക്കം പ്രവാസി കൂട്ടായ്മയുടെ ആലോചനാ യോഗം
വൈക്കം പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന മള്‍ട്ടി സ് പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ആലോചനാ യോഗം വെള്ളിയാഴ്ച നടക്കും. വൈകീട്ട് നാലരയ്ക്ക് ഖിസൈസ് റോയല്‍ പാലസ് ഹോട്ടലിലാണ് പരിപാടി. 22 കോടി രൂപ ചെലവില്‍ വൈക്കത്ത് നിര്‍മ്മിക്കുന്ന സ് പെഷ്യാലിറ്റി ആശുപത്രിയോട് അനുബന്ധിച്ച് സൗജന്യ സേവനമെന്ന നിലയില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റും വൃദ്ധ സദനവും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 3629943 എന്ന നമ്പറില്‍ വിളിക്കണം.
- e പത്രം
|
06 March 2008
കൂപ്പണ്‍ വിതരണം ഉദ്ഘാടനം
മുസ്ലീം ലീഗ്- രാഷ്ട്ര സേവനത്തിന്‍റെ 60 വര്‍ഷങ്ങള്‍ എന്ന പേരില്‍ നടത്തുന്ന പരിപാടിയുടെ കൂപ്പണ്‍ വിതരണം കുവൈറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നടന്നു. യു.എ.ഇ എക്സ് ചേഞ്ച് ജനറല്‍ മാനേജര്‍ കെ.എന്‍.എസ് ദാസ് ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീന്‍ കണ്ണോത്ത്, കുഞ്ഞഹമ്മദ് പേരാമ്പ്ര, റഫീഖ് കോട്ടപ്പുറം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- e പത്രം
|
05 March 2008
ഖത്തര്‍ മലയാളി സമാജത്തില്‍ രക്തദാന ക്യാമ്പ്
കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഖത്തര്‍ മലയാളി സമാജത്തില്‍ വെള്ളിയാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ക്യമ്പില്‍ സൗജന്യ പ്രമേഹ രക്ത സമ്മര്‍ദ്ദ പരിശോധനകളും ഉണ്ടാകും. വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന ആരോഗ്യ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
- e പത്രം
|
സാരഥി കുവൈറ്റ് കുടുംബ സംഗമം നടത്തി
സാരഥി കുവൈറ്റ് കുടുംബ സംഗമം നടത്തി. ഫഹാഹീല്‍ പാര്‍ക്കിലായിരുന്നു ആഘോഷ പരിപാടികള്‍. സൗജന്യ വൈദ്യ പരിശോധന, ചിത്ര രചനാ മത്സരം തുടങ്ങിയവയെല്ലാം കുടുംബ സംഗമത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.
- e പത്രം
|
റിയാദ് അന്താരാഷ്ട്ര പുസ്തക മേള ഇന്ന് ആരംഭിക്കും
സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍റെ രക്ഷാ കര്‍തൃത്വത്തിലുള്ള റിയാദ് അന്താരാഷ്ട്ര പുസ്തക മേള നാളെ ആരംഭിക്കും. 32 രാജ്യങ്ങളില്‍ നിന്നായി 550 പ്രസാധകരാണ് മേളയില്‍ പങ്കെടുക്കുക. ഇതില്‍ 90 പ്രസാധകര്‍ സൗദിയില്‍ നിന്നുള്ളവരാണ്. മേള പത്ത് ദിവസം നീണ്ടു നില്‍ക്കും. പ്രസാധന രംഗത്തും സാഹിത്യ രംഗത്തും മികച്ച സംഭാവന നല്‍കിയവരെ മേളയില്‍ ആദരിക്കും.
- e പത്രം
|
Q.M.Y.S ന്‍റെ ആഭിമുഖ്യത്തില്‍ ദോഹയില്‍ മ്യൂസിക് ഫിയസ്റ്റ
Q.M.Y.S ന്‍റെ ആഭിമുഖ്യത്തില്‍ ദോഹയില്‍ മ്യൂസിക് ഫിയസ്റ്റ നടന്നു. ദോഹ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഡ്രീം മ്യൂസിക് ബാന്‍ഡ്, ഡെസേര്‍ട്ട് ഹാര്‍മണിയിലേയും കലാകാരന്മാര്‍ പങ്കെടുത്തു. ഖത്തര്‍ മാര്‍ത്തോമാ ക്വയര്‍, യുവജനസഖ്യം ക്വയര്‍ എന്നിവയിലെ കലാകാരന്മാരും പരിപാടിയില്‍ ഗാനങ്ങള്‍ ആലപിച്ചു.
- e പത്രം
|
കമറുദ്ദീന്‍ ആമയത്തിന്റെ പുസ്തക പ്രകാശനം
യുവകവി കമറുദ്ദീന്‍ ആമയത്തിന്റെ പ്രഥമകവിതാസമാഹാരം "സ്വര്‍ഗ്ഗത്തിലേക്കുള്ള പടികള്‍" ഈ മാസം 13 ന് (വ്യാഴാഴ്ച്ച ) അബുദാബിയില്‍ പ്രകാശനം ചെയ്യും.
വൈകിട്ട് 7.30 ന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഇന്തോ- അറബ് സാംസ്ക്കാരികോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ കവി സച്ചിദാന്ദന്‍ പ്രകാശനം നിര്‍വഹിക്കും. ഡി.സി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകര്‍
- e പത്രം
|
04 March 2008
ദുബായ് സെന്‍റ് മേരീസ് ചര്‍ച്ചില്‍ വാര്‍ഷിക ധ്യാനം
ദുബായ് സെന്‍റ് മേരീസ് ചര്‍ച്ചില്‍ ഇന്ന് (3/03/2008) മുതല്‍ വാര്‍ഷിക ധ്യാനം ആരംഭിക്കും. വ്യാഴാഴ്ച വരെ എല്ലാ ദിവസവും വൈകീട്ട് 7.30 മുതല്‍ 9.30 വരെയാണ് പരിപാടി. ഫാ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി നേതൃത്വം നല്‍കും.
- e പത്രം
|
03 March 2008
സുപഥം 2008 സംഘടിപ്പിച്ചു
കൊട്ടപ്പുറം സി.എച്ച് കള്‍ച്ചറല്‍ സെന്‍ററിന്‍റെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജിദ്ദയില്‍ സുപഥം 2008 സംഘടിപ്പിച്ചു. കെ.കെ മുഹമ്മദ് അഭ്ദുല്‍ കരീം നഗറില്‍ നടന്ന സാംസ്കാരിക സമ്മേളനം ഇസ്മായില്‍ മരുതേരി ഉദ്ഘാടനം ചെയ്തു. മോയിന്‍കുട്ടി വൈദ്യര്‍ നഗറില്‍ നടന്ന കലാസന്ധ്യ എം.എസ് അലി സ്വാഗതമാട് ഉദ്ഘാടനം ചെയ്തു. ജമാല്‍പാഷയുടെ നേതൃത്വത്തില്‍ ഗാനമേളയും സംഘടിപ്പിച്ചിരുന്നു.
- e പത്രം
|
01 March 2008
ഡി.സി ബുക്സ് പുസ്തകോത്സവത്തില്‍ പങ്കെടുക്കും
ഈ മാസം 11 മുതല്‍ 16 വരെ നടക്കുന്ന അബുദാബി പുസ്തകോത്സവത്തില്‍ മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഡി.സി ബുക്സ് പങ്കെടുക്കും. കുട്ടികള്‍ക്കായി ഡി.സി പ്രസിദ്ധീകരിക്കുന്ന തുമ്പിയുടെ കൂടുതല്‍ പുസ്തകങ്ങള്‍ മേളയില്‍ കൊണ്ട് വരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
- e പത്രം
|
അബുദാബിയില്‍ ചലചിത്രോത്സവം
ഇന്തോ അറബ് സാംസ്കാരികോത്സവത്തിന്റെ ഭാഗമായുള്ള ചലചിത്രോത്സവം സംവിധായകന്‍ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്തു. സാംസ്കാരികോത്സവത്തില്‍ ഇന്ന് പ്രവാസി എഴുത്തുകാരുടെ സംഗമം നടക്കും. അബുദാബി സോഷ്യല്‍ സെന്ററില്‍ വൈകിട്ട് 8 മണിക്കാണ് പരിപാടി.
- e പത്രം
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്