ജിദ്ദയിലെ വിവിധ ആശുപത്രികളിലെ മോര്‍ച്ചറികളില്‍ 22 വിദേശികളുടെ മൃതദേഹങ്ങള്‍ മാസങ്ങളായി സൂക്ഷിച്ചിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 5 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഒരു വര്‍ഷം പിന്നിട്ട മൃതദേഹങ്ങളും ഇതിലുണ്ട്. മറവു ചെയ്യാന്‍ നിയമപരമായ ഒരു തടസ്സവുമില്ലാത്ത മൃതദേഹങ്ങളാണ് മോര്‍ച്ചറിയിലുള്ളതിലധികവും. മൃതദേഹങ്ങള്‍ രണ്ട് മാസത്തില്‍ കൂടുതല്‍ ആശുപത്രികളില്‍ സൂക്ഷിക്കാതെ പരിശോധനകള്‍ പൂര്‍ത്തിയാക്കി മറവ് ചെയ്യണമെന്ന് ആഭ്യന്തരമന്ത്രി നാഈഫ് രാജകുമാരന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തിരിച്ചറിയാത്ത മൃതദേഹങ്ങളെപ്പറ്റി അന്വേഷണം നടത്താന്‍ ജിദ്ദാ പോലീസ് ഒരു ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മരണപ്പെട്ട വ്യക്തിക്ക് വല്ല ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുക.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്