കമ്പോള വല്‍ക്കരിക്കപ്പെട്ട വിവാഹ രംഗത്തെ സ്ത്രീധന മാമൂലുകള്‍ക്കും ധൂര്‍ത്തുകള്‍ക്കും പീഢന ഭീകരതകള്‍ക്കും എതിരെ നാട്ടിലും ഗള്‍ഫ് മേഖലയിലും “സലഫി ടൈംസ്” ഫ്രീ ജേര്‍ണല്‍ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന രജത ജൂബിലി ക്കാലം നിരന്തരം തീവ്ര ബോധ വല്‍ക്കരണം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഈ ദൃശ ലക്ഷ്യത്തില്‍ “കേരളാ സ്റ്റേറ്റ് ആന്റി ഡൌറി ഫോറം” സ്ഥാപിച്ച് നാട്ടിലേയും ഇവിടുത്തേയും മാധ്യമ, സാമൂഹ്യ, സാംസ്ക്കാരിക പ്രവര്‍ത്തകരുടെ പടയണി സൃഷ്ടിച്ച ഒറ്റയാള്‍ പട്ടാളം എന്ന് അറിയപ്പെട്ടിരുന്ന യശഃ ശ്ശരീരനായ മുഹമ്മദലി പടിയത്ത് ധാരാളം സ്ത്രീധന രഹിത വിവാഹങ്ങള്‍ സ്വന്തം ചിലവില്‍ സംഘടിപ്പിക്കുകയും കുടുംബ സംഗമങ്ങളിലൂടെയും ചിത്ര പ്രദര്‍ശനങ്ങളിലൂടെയും ജാഥകള്‍ സംഘടിപ്പിച്ചും “സ്ത്രീധന വിരുദ്ധ വേദി” പഞ്ചായത്തുകള്‍ തോറും പ്രതിനിധികള്‍ എത്തി കൂട്ടായ്മകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നത് സംഗമം അനുസ്മരിച്ചു. ഈദൃശ കൂട്ടായ്മകള്‍ തുടരുന്നതിന്റെ പ്രാരംഭ സംഗമം ദുബായ് വര്‍ബാ സെന്ററില്‍ വെച്ച് പുനഃ സംഘടിപ്പിച്ച സ്ത്രീധന വിരുദ്ധ വേദിയുടെ പ്രസിഡന്റ് കെ. എ. ജബ്ബാരിയുടെ അധ്യക്ഷതയില്‍ വിജയകരമായി നടന്നു. ഇന്ത്യയിലെ ആദ്യത്തെ സ്ത്രീധന രഹിത മാതൃകാ പഞ്ചായത്ത് ആയി തെരഞ്ഞെടുക്കപ്പെട്ട നിലമ്പൂര്‍ പഞ്ചായത്തിനെ അഭിനന്ദിച്ചു കൊണ്ടും പിന്തുണ വാഗ്ദാനം ചെയ്തു കൊണ്ടും ഉള്ള പ്രമേയം ജന. സെക്രട്ടറി അബൂബക്കര്‍ കണ്ണോത്ത് അവതരിപ്പിച്ചു. വനിതാ വിംഗ് കണ്‍വീനര്‍ അനിത ടീച്ചര്‍, ഫൌസിയ സലീം, ഷീലാ പോള്‍, എ. കെ. ചേറ്റുവ, റെജി ജോണ്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.
-
ജബ്ബാര്‍ കെ. എ.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്