20 January 2009
ഇ. ബാലാനന്ദന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു
ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ സമുന്നതനായ നേതാവും, സി. പി. എം. പൊളിറ്റ് ബ്യൂറോ മുന്‍ അംഗവുമായിരുന്ന സഖാവ് ഇ. ബാലാനന്ദന്‍റെ നിര്യാണത്തില്‍ അബുദാബി ശക്തി തിയ്യറ്റേഴ്സ് അനുശോചനം രേഖപ്പെടുത്തി. കേരളാ സോഷ്യല്‍ സെന്‍ററില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ അബുദാബി ശക്തി പ്രസിഡന്‍റ് ബഷീര്‍ ഷംനാദ്, ജനറല്‍ സെക്രട്ടറി സിയാദ്, വൈസ് പ്രസിഡന്‍റ് മാമ്മന്‍ കെ. രാജന്‍, കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, പ്രകാശ് പല്ലിക്കാട്ടില്‍, സുരേഷ് പാടൂര്‍, എം. സുനീര്‍, ഷെറിന്‍ കൊറ്റിക്കല്‍, അയൂബ് കടല്‍മാട് എന്നിവര്‍ സംസാരിച്ചു.
ഏതു വര്‍ഗ്ഗത്തിന്‍റെ താല്പര്യത്തെ ആണോ സംരക്ഷിക്കേണ്ടത്, അതില്‍ നിന്നും വ്യതിചലിച്ച് സുഖ സൌഭാഗ്യങ്ങളില്‍ ലയിച്ചു പോകുന്ന സമകാലിക തൊഴിലാളി പ്രസ്ഥാന നേതാക്കളും, പ്രവര്‍ത്തകരും സ. ഇ. ബാലാനന്ദന്‍റെ ജീവിതം മാത്യക ആക്കണം എന്നും, താഴേക്കിടയില്‍ നിന്നും പ്രവര്‍ത്തിച്ചു മുന്നേറി വന്ന, ത്യാഗ പൂര്‍ണ്ണമായ അദ്ദേഹത്തിന്‍റെ ജീവിതം വിശകലനം ചെയ്തു കൊണ്ട് ശക്തി പ്രവര്‍ത്തകര്‍ സംസാരിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, obituary, political-leaders-kerala
- ജെ. എസ്.
|
1 Comments:
ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് സഃ ഇ ബാലാനന്ദന്റെ നിര്യാണം . മാര്‍ക്സിയന്‍ പ്രത്യശാസ്ത്രത്തിന്റെ ദീര്‍ഘ വിക്ഷണവും തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ കരുത്തും ഉള്‍ക്കൊണ്ട ശക്തനായ നേതാവിന്റെ വിയോഗം തൊഴിലാളി വര്‍ഗ്ഗത്തിന്നും പ്രസ്ഥാത്തിന്നും ഉണ്ടാക്കിയിരിക്കുന്നത് കനത്ത നഷ്ടമാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയും തുടര്‍ന്ന് സിപിഐ എമ്മും കെട്ടിപ്പടുക്കുന്നതിന് ആത്മാര്‍ത്ഥവും ത്യാഗപൂര്‍ണ്ണവുമായി പ്രവര്‍ത്തിച്ച ധീര വിപ്ളവകാരിയുടെ വീരസ്മരണക്കുമുന്നില്‍ ഒരു പിടി രക്തപുഷ്പങള്‍ അര്‍പ്പിക്കുന്നു.ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ സാമ്രാജിത്ത ശക്തികള്‍ക്കെതിരെ എല്ലാവിധ ജനവിഭാഗങ്ങളുടെ സമരൈക്യവും ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയും കെട്ടിപ്പടുക്കാന്‍ അദ്ദേഹം വഹിച്ച പങ്ക് ചരിത്രം എന്നും ഓര്‍ക്കപ്പെടൂം. . ആഗോളവല്‍ക്കരണത്തിന്റെ നാനവിധ അധിനിവേശ തന്ത്രങ്ങള്‍ക്കെതിരെ തൊഴിലാളി വര്‍ഗ്ഗ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിച്ച് മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുകയും ശക്തമായ സമരങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത ധീരസഖാവിന്റെ വീരസ്മരണക്കുമുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. നാരായണന്‍ വെളിയംകോട്. ദുബായ്
Narayanan Veliamcode , dubai
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്