27 January 2009

നാടക സൌഹൃദം : കലാകാരന്‍മാരുടെ കൂട്ടായ്മ

സൌഹൃദത്തിന്‍റെ അണയാത്ത തിരികളുമായി അരങ്ങിലും അണിയറയിലും നാടക പ്രവര്‍ത്തകര്‍ തയ്യാര്‍ എടുക്കുന്നു. യു. എ. ഇ. യിലെ കലാകാരന്‍മാരുടെ കൂട്ടായ്മ, 'നാടക സൌഹൃദം' ആദ്യ സമാഗമത്തിനു വേദി ആവുകയണ് അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍. ജനുവരി 28 ബുധനാഴ്ച രാത്രി 9 മണിക്ക് യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന വിളംബരവും വൈക്കം മുഹമ്മദ് ബഷീറിന്‍റെ 'മുച്ചീട്ടു കളിക്കാരന്‍റെ മകള്‍' രംഗാ വിഷ്കാരവും.




രംഗ വേദിയില്‍ അനന്ത ലക്ഷ്മി, ഇടവേള റാഫി, ബിജു കിഴക്കനേല, അബൂബക്കര്‍, ഹരി അഭിനയ, മന്‍സൂര്‍, മുഹമ്മദാലി, സതീശന്‍ കുനിയേരി, അബ്ദുല്‍ റഹിമാന്‍, ഗഫൂര്‍ കണ്ണൂര്‍, ഷാഹിദ് കോക്കാട്, തുടങ്ങി ഒട്ടേറെ പ്രതിഭകള്‍ അണി നിരക്കുന്നു. സാക്ഷാത്‍കാരം: ജാഫര്‍ കുറ്റിപ്പുറം.




നാടക സൌഹ്യദത്തിന്‍റെ സംഘാടകര്‍ : കെ. എം. എം. ഷറീഫ്, എ. പി. ഗഫൂര്‍ കണ്ണൂര്‍, ബിജു കിഴക്കനേല, ഷറഫ് (ബൈജു), അബ്ദുല്‍ റഹിമാന്‍ ചാവക്കാട്, സഗീര്‍ ചെന്ത്രാപ്പിന്നി, സിയാദ് കൊടുങ്ങല്ലൂര്‍, കെ. വി. മുഹമ്മദാലി എന്നിവരാണ് സൂത്രധാരന്‍: റോബിന്‍ സേവ്യര്‍, സംവിധായകന്‍: മാമ്മന്‍. കെ. രാജന്‍.




അരങ്ങില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ വിഷ്വല്‍ മീഡിയയിലും വ്യത്യസ്തങ്ങളായ അവതരണങ്ങളുമായി 'നാടക സൌഹൃദം' സജീവമായി നില കൊള്ളുമെന്ന് സംവിധായകന്‍ പറഞ്ഞു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി ചിത്രീകരിക്കുന്ന നാടക സൌഹൃദത്തിന്‍റെ ടെലി സിനിമയിലും, തുടര്‍ന്നു വരുന്ന അരങ്ങിലെ രംഗാ വിഷ്കാരങ്ങളിലും സഹകരിക്കാന്‍ താല്‍‌പര്യം ഉള്ളവര്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് : 050 54 62 429, 050 73 22 932

ഇമെയില്‍: natakasouhrudham@gmail.com




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ജോലി തിരക്കിനിടയിലും അണയാത്ത തിരികളുമായി അരങ്ങിലും അണിയറയിലും ഒരേ പോലെ നാടക പ്രവര്‍ത്തനത്തെ നെഞ്ചിലേറ്റി നടക്കുന്ന നാടക സൌഹൃദം എന്ന യു. എ. ഇ. യിലെ കലാകാരന്‍മാരുടെ കൂട്ടായ്മയ്ക്ക് അയിരമായിരം..!! ആശംസകള്‍.......
സതിശന്‍ കുണിയേരി

January 27, 2009 2:53 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്