16 January 2009
ഹരീന്ദ്രലാല്‍ യു.എ.ഇ.യോട് വിട വാങ്ങുന്നു
സുദീര്‍ഘവും പ്രവര്‍ത്തന നിരതവും ആയ തന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഹരീന്ദ്രലാല്‍ ജന്മ നാട്ടിലേക്ക് മടങ്ങുന്നു. കേരളത്തില്‍ നിന്നുള്ള യു.എ.ഇ. യിലെ എഞ്ചിനീയര്‍മാരുടെ സംഘടനയായ കേരയുടെ (KERA) സെക്രട്ടറിയായി ദീര്‍ഘ കാലം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച ഹരീന്ദ്രലാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ മറ്റ് സംഘടനകളുമായി സംയോജിപ്പിച്ച് നടത്തി കൊണ്ടു പോകുന്നതില്‍ ഒരു വലിയ പങ്ക് വഹിക്കുകയുണ്ടായി.
1968ല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം എടുത്ത അദ്ദേഹം 1977ല്‍ തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളജില്‍ നിന്നും പവര്‍ സിസ്റ്റംസ് എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടുകയുണ്ടായി. കേരള വൈദ്യുതി ബോര്‍ഡ്, സൌദി ഇലക്ട്രിക് കമ്പനി, ഷാര്‍ജ വൈദ്യുതി അതോറിറ്റി എന്നിവിടങ്ങളിലായി 35 വര്‍ഷത്തെ സേവന പരിചയം അദ്ദേഹത്തിനുണ്ട്. ദുബായിലെ ഒരു കണ്‍സള്‍ട്ടന്‍സിയില്‍ സീനിയര്‍ ഇലക്ട്രിക്കല്‍ ഡിസൈന്‍ എഞ്ചിനീയര്‍ ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. 1982 മുതല്‍ IEEE മെംബര്‍ ആയിരുന്ന ഹരീന്ദ്രലാല്‍ IEEEയുടെ കേരള സെക്ഷന്റെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സെക്രട്ടറി, ട്രഷറര്‍ എന്നീ സഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. യു.എ.ഇ. യിലെ പവര്‍ എഞ്ചിനീയറിങ്ങ് സൊസൈറ്റി ചാപ്റ്ററിന്റെ സ്ഥാപക ചെയര്‍മാന്‍ ആണ് ശ്രീ ഹരീന്ദ്രലാല്‍. ജനുവരി 27ന് അദ്ദേഹം നാട്ടിലേക്ക് തിരിക്കും.
Labels: prominent-nris
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്