02 January 2009
ക്രിസ്മസ് പുതു വത്സര ആഘോഷവും ഇടവക സംഗമവും![]() സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ജനുവരി മൂന്നിന് മുളന്തുരുത്തി മലങ്കര സിറിയന്‍ ഓര്‍ത്തോഡോക്സ് തിയോളജിക്കല്‍ വൈദിക സെമിനാരിയില്‍ വെച്ച് നടത്തുവാന്‍ പോകുന്ന സൌജന്യ സമൂഹ വിവാഹത്തിന്‍റെ വിശദ വിവരങ്ങള്‍ മെത്രാപ്പൊലീത്ത കുരിയാക്കോസ് മാര്‍ ദീയസ്കോറോസ് പത്ര സമ്മേളനത്തില്‍ അറിയിച്ചു. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്കാ ബാവായുടേയും, ഇടവക മെത്രാപ്പൊലീത്ത യുഹനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനിയുടേയും മറ്റു മെത്രാപ്പൊലീത്തമാരുടേയും കാര്‍മ്മികത്വത്തിലാണ് സമൂഹ വിവാഹം നടക്കുക. സംസ്ഥാന മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, ജന പ്രതിനിധികള്‍, മത സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. സെന്‍റ് സ്റ്റീഫന്‍സ് ചര്‍ച്ച് വികാരി റവ.ഫാദര്‍ എല്‍ദോ കക്കാടന്‍, ഫാദര്‍ എബി വര്‍ക്കി ഞെളിയമ്പറമ്പില്‍, സിക്രട്ടറി കെ. പി. സൈജി, ട്രസ്റ്റി എബ്രഹാം ജോണ്‍, എന്നിവരും പങ്കെടുത്തു. സഭക്ക്, അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരും, മാധ്യമങ്ങളും നല്‍കി വരുന്ന സഹകരണത്തിന് അഭിവന്ദ്യ തിരുമേനി നന്ദി രേഖപ്പെടുത്തി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്