12 January 2009
അബുദാബി സി.എച്ച്. സെന്‍ററിന്‍റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍![]() അബൂദാബി സി. എച്ച്. സെന്‍ററിന്‍റെ പ്രവര്‍ത്തങ്ങളുടെ ഫലമായി പ്രവാസി സമൂഹത്തില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചെയര്‍മാന്‍ ഹാഫിസ് മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ അഷ്റഫ് പൊന്നാനി, കണ്‍വീനര്‍ അബ്ദുല്‍ മുത്തലിബ്, സംസ്ഥാന കെ. എം. സി. സി പ്രസിഡണ്ട് കരീം പുല്ലാനി, ജനറല്‍ സിക്രട്ടറി കെ. പി. ഷറഫുദ്ധീന്‍, നാസര്‍ കുന്നത്ത്, അഷ്റഫ് പൊവ്വല്‍ തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളില്‍ നിന്നും തമിഴ് നാട്ടിലെ നീലഗിരി അടക്കം നിരവധി സ്ഥലങ്ങളില്‍ നിന്നും രോഗികള്‍ എത്തുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍, സി. എച്ച്. സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സേവന സന്നദ്ധരായ നാനൂറോളം പേരടങ്ങിയ വളണ്ടിയര്‍ വിംഗ്, സജീവ സാന്നിദ്ധ്യമായി നില കൊള്ളുന്നു. നിരാലംബരായ രോഗികള്‍ക്ക് സെന്‍ററിന്‍റെ സേവനങ്ങള്‍ ആവശ്യമായി വരുമ്പോള്‍ യു. എ. ഇ. യിലെ സി. എച്ച്. സെന്‍റര്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടാല്‍ വേണ്ടതു ചെയ്യുമെന്നും, വീടുകളില്‍ ഉപയോഗിക്കാതെ ബാക്കി വരുന്ന മരുന്നുകള്‍ സെന്‍ററിന്‍റെ സൌജന്യ മരുന്നു വിതരണ ഫാര്‍മ്മസിയില്‍ എത്തിച്ചു തന്നാല്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്