16 January 2009
DSF 2009 - Its 4 U![]() മിനി സ്ക്രീനിലെ സജീവ സാന്നിദ്ധ്യമായ മുഷ്താഖ് കരിയാടന്‍, അനുഗ്രഹീത കലാകാരി മിഥിലാ ദാസ്, 'ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ റിയാലിറ്റി ഷോ' യിലൂടെ ശ്രദ്ധേയയായ ഗായിക അനുപമ വിജയന്‍ എന്നിവര്‍ അവതാരകരായി എത്തുന്ന "DSF 2009 - Its 4 U" പവലിയന്‍ പരിചയം, കുസ്യതി ച്ചോദ്യം, ഗാനാലാപനം തുടങ്ങിയ ആകര്‍ഷകങ്ങളായ പരിപാടികളിലൂടെ നിരവധി സമ്മാനങ്ങളും നല്‍കിയാണ് മുന്നേറുക. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് : ഷാജഹാന്‍ ചങ്ങരംകുളം, ക്യാമറ : നിഷാദ് അരിയന്നൂര്‍, കഴിഞ്ഞ ആറു വര്‍ഷങ്ങളിലായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മലയാളത്തിലെ വിവിധ ചാനലുകളില്‍ അവതരിപ്പിച്ചിരുന്ന 'മായാവിയുടെ അല്‍ഭുത ലോകം' എന്ന പരിപാടിയിലൂടെ ഫെസ്റ്റിവലിന്‍റെ നേര്‍ ചിത്രം കാണികളിലേക്ക് എത്തിച്ചു തന്നിരുന്ന എം. ജെ. എസ്. മീഡിയ, ഈ വര്‍ഷം "DSF 2009 - Its 4 U" എന്ന പരിപാടിയുമായി വരുമ്പോള്‍ പിന്നണിയില്‍ ഷാനു കല്ലൂര്‍, കമാല്‍, ഷൈജു, നവീന്‍ പി. വിജയന്‍ എന്നിവരാണ്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്