15 February 2009
മീലാദ് കാമ്പയിന്‍ 2009 മുന്നൊരുക്ക സംഗമം![]() ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍ മാര്‍ക്കറ്റിനു സമീപമുള്ള പള്ളിയില്‍ നടന്ന സംഗമത്തില്‍ ബനിയാസ് സ്പൈക് എം. ഡി. കുറ്റൂര്‍ അബ്‌ദു റഹ്‌മാന്‍ ഹാജി മുഖ്യ അതിഥി ആയിരുന്നു. മുസ്തഫ ദാരിമി, അബ്‌ദുല്‍ ഹമീദ് സഅദി, അബ്‌ദുല്ല കുട്ടി ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. മുസ്വഫയില്‍ നിന്നും അബുദാബിയില്‍ നിന്നുമുള്ള നിരവധി പേര്‍ പങ്കെടുത്ത പരിപാടി അവിസ്മര ണീയമായ വേദിയായി മാറി. റഹ് മത്തുല്ലില്‍ ആലമീന്‍ എന്ന പ്രമേയ വിശദീകരണ പ്രഭാഷണ ത്തിന്റെ വി. സി. ഡി. കള്‍ അടുത്ത ദിവസം പ്രകാശനം ചെയ്യുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. മീലാദ് കാമ്പയിന്റെ ഭാഗമായി നടന്ന നബി ദിനാ ഘോഷം പ്രമാണങ്ങളിലൂടെ എന്ന ക്ലിപുകള്‍ സഹിതമുള്ള കെ. കെ. എം. സ അദി യുടെ പ്രഭാഷണത്തിന്റെ വി. സി. ഡി. പ്രകാശനം കുറ്റൂര്‍ അബ്‌ദു റഹ്‌മാന്‍ ഹാജിക്ക് ആദ്യ കോപ്പി നല്‍കി മുസ്വഫ എസ്. വൈ. എസ്. വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി നിര്‍വഹിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491 055- 9134144 - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്