കുവൈറ്റില്‍ ശരിയായ താമസ രേഖകള്‍ ഇല്ലാത്ത വിദേശികള്‍ക്ക് രേഖകള്‍ ശരിയാക്കുന്നതിന് ഏപ്രീല്‍ 15 വരെ സമയം അനുവദിച്ചു. അനധികൃതമായി കുവൈറ്റില്‍ താമസിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് അനുമതി നല്‍കും. താമസ രേഖകള്‍ ശരിയാക്കാത്ത വിദേശികളെ കണ്ടെത്തി നാടുകടത്തും. വിസ കച്ചവടത്തിന് മാത്രമായി സ്ഥാപനം നടത്തുന്ന സ്പോണ്‍സര്‍മാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം അറിയിച്ചു. കുവൈറ്റില്‍ ഏകദേശം 50,000 ത്തോളം അനധികൃത താമസക്കാര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്