ദുബായ്: കാസര്‍കോട് മുളിയാര്‍ ഗ്രാമ പഞ്ചായത്തിലെ ആലൂര്‍ ബസ് സ്റ്റോപ്പ് പരിസരത്ത് ജംഗ്ഷന്‍ ലൈറ്റും ബോവിക്കാനത്തെ മളിക്കാല്‍ മുതല്‍ ആലൂര്‍ വരെയുള്ള റോഡരകില്‍ തെരുവ് വിളക്കുകളും സ്ഥാപിക്കണമെന്ന് ആലൂര്‍ വികസന സമിതി ദുബായ് ജനറല്‍ സിക്രട്ടരി ആലൂര്‍ ടി. എ. മഹമൂദ് ഹാജി അഭ്യര്‍ത്ഥിച്ചു.
മുളിയാര്‍ ഗ്രാമ പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മീത്തല്‍ ആലൂര്‍ പ്രദേശത്ത് സ്ഥാപിച്ചിരുന്ന ട്യൂബ് ലൈറ്റുകള്‍ പലതും മാസങ്ങളായി പ്രവര്‍ത്തന രഹിതമാണ്. ലൈറ്റുകള്‍ നന്നാക്കി പ്രവര്‍ത്തന ക്ഷമമാക്കണം. മീത്തല്‍ ആലൂര്‍ ബസ്സ്റ്റോപ്പ് പരിസരത്ത് ജംഗ്ഷന്‍ ലൈറ്റ് ഇല്ലാത്തത് കാരണം രാത്രിയില്‍ പള്ളിക്കും മറ്റും പോകുന്നവര്‍ നന്നേ പ്രയാസപ്പെടുന്നു. ഇവിടെ ജംഗ്ഷന്‍ ലൈറ്റ് സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ നിരന്തര ആവശ്യവും പൊതു ജനത്തിന് ഉപകാരപ്രദവുമാണ്.
ബോവിക്കാനത്തെ മളിക്കാല്‍ മുതല്‍ ആലൂര്‍ വരെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളുടെ ഇടയലൂടെയുള്ള പാത ആയതിനാല്‍ ജനങ്ങള്‍ക്ക് ഇവിടെ രാത്രികളില്‍ കാല്‍ നട യാത്ര പോലും വളരെ ദുസ്സഹമാണെന്നും പൊതു ജന സഞ്ചാരത്തിന് ഉപകാര പ്രദമായ തെരുവ് വിളക്കുകള്‍ എത്രയും വേഗം സ്ഥാപിക്കണമെന്നും മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനും സിക്രട്ടറിക്കും ദുബായില്‍ നിന്ന് അയച്ച നിവേദനത്തില്‍ മഹമൂദ് ഹാജി ചൂണ്ടി കാട്ടി.
-
ആലൂര്‍ ടി. എ. മഹമൂദ് ഹാജി, സിക്രട്ടറി, ആലൂര്‍ വികസന സമിതി, ദുബായ്
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്