17 February 2009
ജനങ്ങളുടെ കണ്ണീരൊപ്പുക - മുല്ലക്കര രത്നാകരന്‍![]() അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തിലെ നിറഞ്ഞു കവിഞ്ഞ ജനങ്ങളെ സാക്ഷിയാക്കി, യുവ കലാ സാഹിതി അബുദാബി ചാപ്റ്റര്‍ വാര്‍ഷികാ ഘോഷം 'യുവ കലാ സന്ധ്യ' ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് ബാബു വടകര അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എ. കെ. ബീരാന്‍ കുട്ടി, ബാവാ ഹാജി, പള്ളിക്കല്‍ ഷുജാഹി, കെ. കെ. മൊയ്തീന്‍ കോയ, ജീവന്‍ നായര്‍, ജമിനി ബാബു, ചിറയിന്‍കീഴ് അന്‍സാര്‍, അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, യു. അബ്ദുല്ല ഫാറൂഖി, കെ. വി. പ്രേം ലാല്‍, മുഗള്‍ ഗഫൂര്‍, എന്നിവര്‍ സംസാരിച്ചു. സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ സമഗ്ര സംഭാവനക്ക് യുവ കലാ സാഹിതി യുടെ 'കാമ്പിശ്ശേരി അവാര്‍ഡ്' സുപ്രസിദ്ധ പിന്നണി ഗായകന്‍ വി. ടി. മുരളിക്ക് പ്രഖ്യാപിച്ചു. 'വയലാര്‍ ബാലവേദി' യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിത്ര രചനാ മത്സര ത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജോഷി സ്വാഗതവും അബൂബക്കര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നാടക സൌഹ്യദത്തിനു വേണ്ടി മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത മുരുകന്‍ കാട്ടാക്കടയുടെ 'രക്തസാക്ഷി' കവിതാ വിഷ്ക്‍ാരവും, ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം ദുര്‍ഗ്ഗാ വിശ്വനാഥ്, പാര്‍വ്വതി, ഹിഷാം അബ്ദുല്‍ വഹാബ് എന്നിവരുടെ നേത്യത്വത്തില്‍ ഗാന മേളയും, വിവിധങ്ങളായ നൃത്തങ്ങളും അരങ്ങേറി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations, music, political-leaders-kerala, theatre, കല
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്