20 February 2009
ദുര്‍ബലരെയും അശരണരെയും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യത : ഖലീല്‍ തങ്ങള്‍
സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്ന അശരണരെയും ദുര്‍ബലരെയും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. ഏപ്രില്‍ 9 മുതല്‍ 12 വരെ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന എന്‍ കൗമിയം സമ്മേളനത്തിന്റെ പ്രചരണ സമ്മേളനം ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനടുത്തുള്ള പള്ളിയില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ എല്ലാ മേഖലയിലും സ്വാര്‍ത്ഥതയും ചൂഷണവും അരങ്ങു വാഴുകയാണ്. അപകട മരണങ്ങളും ദാരുണ ദൃശ്യങ്ങളും വരെ മൊബൈലില്‍ പകര്‍ത്തി കച്ചവടം ചെയ്യുന്ന തലത്തിലേക്ക് ജനങ്ങള്‍ അധപതിച്ച കാലമാണ്. കുടുംബ ബന്ധവും അയല്‍ ബന്ധവും പുലര്‍ത്തുന്നവര്‍ക്ക് അല്ലാഹുവിന്റെ സംരക്ഷണമുണ്ടാവും. അത്തരം മൂല്യങ്ങ ളിലേക്കുള്ള തിരിച്ചു പോക്കിനു യുവാക്കള്‍ തയ്യാറാവണമെന്നും ഖലീല്‍ തങ്ങള്‍ പറഞ്ഞു. ഒ. ഹൈദര്‍ മുസ്ലിയാര്‍, മുസ്തഫ ദാരിമി, അബ്‌ദുള്‍ ഹമീദ് സ അ ദി, അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ, അബ് ദുല്‍ ഹമീദ് ഈശ്വര മംഗലം തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു. - ബഷീര്‍ വെള്ളറക്കാട് Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്