28 February 2009
ഇടതു പക്ഷ പ്രസക്തി വര്‍ദ്ധിക്കും - ഡി. രാജ![]() ചരിത്ര ത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാ ത്തതാണ് കോണ്‍ഗ്രസ്സിന്‍റെ ശാപം. ബാങ്ക് ദേശസാല്‍കരണവും ചേരി ചേരാ നയവും ഉയര്‍ത്തി പ്പിടിച്ചവര്‍ ഇന്നു സാമ്രാജ്യത്വ നിയോലിബറല്‍ ദാസ്യ പ്രവര്‍ത്തിയാണ് നടത്തി ക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ഒരു കോടി ആളുകള്‍ക്കാണ് ഇന്‍ഡ്യയില്‍ തൊഴില്‍ നഷ്ടം ഉണ്ടായിരിക്കുന്നത്. കാര്‍ഷിക മേഖലക്ക് കൂടുതല്‍ സാമ്പത്തിക സഹായം ചെയ്തു കൊണ്ടും അടിസ്ഥാന മേഖലയെ വികസിപ്പിച്ചു കൊണ്ടും മാത്രമേ പുതിയ ലോക ക്രമത്തില്‍ രാജ്യത്തിനു മുന്നോട്ട് പോകുവാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഈ മേഖലകളില്‍ എല്ലാം യു. പി. എ. ഗവണ്മെന്‍റ് പരാജയ പ്പെട്ടിരിക്കുന്നു. രാജ്യത്തെ ശിഥിലീക രണത്തിന്‍റേയും വിഭാഗീയതയുടേയും പാതയിലേക്ക് നയിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സംഘ പരിവാറും ബി. ജെ. പി. യും നടത്തി ക്കൊണ്ടിരിക്കുന്നത്. ഭാരതത്തിന്‍റെ അടിസ്ഥാന ശിലയായ മതേ തരത്വത്തിനേയും ജനാധി പത്യത്തിനേയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി. ജെ. പി. മോഡലിനെ ജനങ്ങള്‍ തിരിച്ചറിയുകയും ശരിയായ മറുപടി നല്‍കുമെന്നും ഡി. രാജ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി വിശാല സഖ്യം രൂപീകരി ക്കുവാനുള്ള ശ്രമങ്ങള്‍ ഇടതു പക്ഷം നടത്തി ക്കൊണ്ടിരി ക്കുകയാണ്. പ്രവാസികളുടെ പിന്തുണയും ആ ശ്രമങ്ങള്‍ക്ക് ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കെ. വി. പ്രേം ലാല്‍ അധ്യക്ഷ നായിരുന്നു. കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, എം. സുനീര്‍, മുഗള്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. കെ. എം. എം. ഷറീഫ് സ്വാഗതവും ഹാഫിസ് ബാബു നന്ദിയും പറഞ്ഞു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: political-leaders-kerala
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്