28 February 2009
ആഗോള സൌഹൃദവും സാംസ്കാരിക ഉന്നമനവും![]() പ്രശസ്ത നോവലിസ്റ്റ് സി . രാധാകൃഷ്ണന്‍ വിഷയം അവതരിപ്പിച്ചു. സുരേഷ് പാടൂര്‍ സ്വാഗതവും ഇവന്റ് കോഡിനേറ്റര്‍ പി. എം. അബ്ദുല്‍ റഹിമാന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‍ “ഖലീല്‍ ജിബ്രാന്‍ രചനകളിലെ ഇന്ത്യന്‍ സ്വാധീനം” എന്ന വിഷയത്തില്‍ പ്രശസ്ത ലബനീസ് എഴുത്തുകാരന്‍ പ്രൊഫസര്‍. മിത്രി ബൌലൂസ് പ്രബന്ധം അവതരിപ്പിച്ചു. ഇസ്ലാമിക് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് പി. എം. ഹമീദ് അലി മോഡറേറ്റര്‍ ആയിരുന്നു. പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ കൂടിയായ അബ്ദു ശിവപുരം പ്രബന്ധം അറബിയില്‍ നിന്നും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു. മലയാളത്തിലും ഇംഗ്ളീഷിലുമായി ജിബ്രാന്റെ രചനകള്‍ അവതരിപ്പിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍ Labels: associations, literature
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്