03 February 2009
ശാസ്ത്രോത്സവം - സയന്‍സിന്റെ മായ കാഴ്ചകള്‍![]() ഇതോടനുബന്ധിച്ച് കുവൈറ്റില്‍ ആദ്യമായി സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ടിന്റെ നേതൃത്വത്തില്‍ റോബോട്ടുകളുടെ പ്രദര്‍ശനം, ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്നും ബിരുദം എടുത്ത ഡോ. ജെറോം കാലിസ്റ്ററിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത “3D ഇന്‍ഡ്യാന” എന്ന മെഡിക്കല്‍ - കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും. വൈദ്യ ശാസ്ത്ര രംഗത്ത് തികച്ചും നൂതനമായ “ത്രിമാന ഹ്യൂമന്‍ അനാട്ടമി” വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്ര പ്രേമികള്‍ക്കും ഒരു പുതിയ അനുഭവം ആയിരിക്കും. ശാസ്ത്ര പ്രദര്‍ശന മത്സര വിഭാഗത്തില്‍ വിവിധ ഇന്ത്യന്‍ സ്കൂളുകളും കുവൈറ്റ് എഞ്ചിനീയേഴ്സ് ഫോറത്തിലെ എട്ട് എഞ്ചിനീയറിങ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകളും പങ്കെടുക്കുന്നു. കാണികള്‍ക്ക് കൌതുകം നല്‍കുന്ന നിരവധി ശാസ്ത്ര സിനിമകളും സ്റ്റാളുകളും മത്സരങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ശാസ്ത്രോത്സവത്തിലേക്കുള്ള പ്രവേശനം സൌജന്യം ആയിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 66699504 / 99377238 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. - അരവിന്ദന്‍ എടപ്പാള്‍ Labels: associations, kuwait
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്