രൂപയുമായുള്ള യു.എ.ഇ ദിര്‍ഹത്തിന്‍റെ വിനിമയ നിരക്കില്‍ സര്‍വകാല റെക്കോര്‍ഡ്. രൂപയ്ക്കുണ്ടായ ഇടിവാണ് വിനിമയ നിരക്കില്‍ പ്രതിഫലിച്ചത്.
ചരിത്രത്തിലെ ഏറ്റവും വലിയ വിനിമയ നിരക്കാണ് രൂപയ്ക്ക് ലഭിച്ചത്. 1 യു.എ.ഇ ദിര്‍ഹത്തിന് 14 രൂപ അഞ്ച് പൈസ വരെ നിരക്ക് ലഭിച്ചു. അതായത് 71 ദിര്‍ഹവും 17 ഫില്‍സും നല്‍കിയാല്‍ ആയിരം രൂപ ലഭിക്കും.
രൂപയ്ക്കുണ്ടായ ഇടിവാണ് വിനിമയ നിരക്കിലും പ്രതിഫലിച്ചത്.
നല്ല വിനിമയ നിരക്ക് പ്രവാസി തൊഴിലാളികള്‍ക്ക് മുതലാക്കാനായി. ശമ്പളം കിട്ടിയ ദിവസങ്ങള്‍ ആയതിനാല്‍ നിരവധി പേരാണ് നാട്ടിലേക്ക് പണമയയ്ക്കാനായി എക്സ് ചേഞ്ചുകളില്‍ എത്തിയത്.
ഡോളര്‍- രൂപ കൈമാറ്റ നിരക്കിലുണ്ടായ വ്യത്യാസമാണ് ദിര്‍ഹത്തിലും പ്രകടമായത്. ഇന്ന് ഡോളര്‍ നിരക്ക് 52 രൂപ 18 പൈസ വരെ എത്തിയിരുന്നു. ഇതും റിക്കോര്‍ഡാണ്. എന്നാല്‍ 52 രൂപയ്ക്കാണ് വിപണി ക്ലോസ് ചെയ്തത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി രൂപയുമായുള്ള യു.എ.ഇ ദിര്‍ഹത്തിന്‍റെ എക്സ് ചേഞ്ച് റേറ്റ് 13 രൂപയ്ക്ക് മുകളിലായിരുന്നു. ഇതാണ് ഇപ്പോള്‍ 14 രൂപ കടന്നിരിക്കുന്നത്. വരും ദിവസങ്ങളില്‍ വിനിമയ നിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്