മുസഫ്ഫ എസ് വൈ എസ് മീലാദ് കാമ്പയിന്‍ 2009 ന്റെ ഭാഗമായി സംഘടിപ്പിച്ച വിളംബര സംഗമവും കുണ്ടൂര്‍ ഉസ്താദ് അനുസ്മരണ വേദിയും പ്രവാചക പ്രേമികളുടെ നിറ സാന്നിദ്ധ്യം കൊണ്ട് അവിസ്മരണീയമായി മാറി. മുസഫ്ഫ സനാഇയ്യ: 16ലെ പള്ളിയില്‍ മഗ്‌രിബിനു ശേഷം ആരംഭിച്ച പരിപാടികള്‍ അവസാനിക്കുമ്പോള്‍ അര്‍ദ്ധ രാത്രിയോട ടുത്തിരുന്നു. മന്‍ഖൂസ് മൗലിദ് പാരായണം, ഹദ്ദാദ്, ബുര്‍ദ്ദ മജ് ലിസുകള്‍, കുണ്ടൂര്‍ ഉസ്താദ് അനുസ്മരണ പ്രഭാഷണം, കുണ്ടൂര്‍ ഉസ്താദ് രചിച്ച പ്രവാചക പ്രകീര്‍ത്തന കാവ്യാലാപനം, അന്നദാനം റഹ്‌മത്തുന്‍ലില്‍ ആലമീന്‍(സ്വ) എന്ന പ്രമേയം അടിസ്ഥാനമാക്കി കെ. കെ. എം. സഅദി നടത്തിയ പ്രമേയ വിശദീകരണ പ്രഭാഷണത്തിന്റെ വി സി ഡി പ്രകാശനം തുടങ്ങി വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി.
നൗഷാദ് അഹ്സനി ഒതുക്കങ്ങല്‍ മുഖ്യ പ്രഭാഷണം നടത്തി. മൗലിദ് പാരായണം ശിര്‍ക്കാണെന്ന് പറയുന്നവര്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ അര്‍ഹതയില്ലെന്ന് അഹ്സനി പറഞ്ഞു. കാരണം നബി(സ്വ)യുടെ പ്രകീര്‍ത്തനങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് വിശുദ്ധ ഖുര്‍ആന്‍. വഹാബികളുടെ ജല്‍പനങ്ങള്‍ ലോക മുസ്‌ലിംകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി ക്കളഞ്ഞിരിക്കുന്നു. പ്രവാചക പ്രേമത്തില്‍ മുഴുകി ജീവിതം നയിച്ച മഹാനായിരുന്നു കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍. അത് തന്നെയായിരുന്നു കുണ്ടൂര്‍ ഉസ്താദിന്റെ ജീവിത വിജയവും. പല ആനുകാലിക സംഭവങ്ങളും മുന്‍കൂട്ടി പ്രവചിച്ച മഹാനായിരുന്നു കുണ്ടൂര്‍ ഉസ്താദ്. നൗഷാദ് അഹ്സനി ഓര്‍മ്മിപ്പിച്ചു.
ബുര്‍ദ മജ്‌ലിസിനു മൂസ മുസ്‌ല്യാര്‍ ആറളം നേതൃത്വം നല്‍കി. കുണ്ടൂര്‍ ഉസ്താദിന്റെ പ്രശസ്ത പ്രകീര്‍ത്തന കാവ്യം സദസ്സ് ഒന്നാകെ ഏറ്റ് ചൊല്ലിയത് അനുഭൂതി പകര്‍ന്ന അനുഭവമായി. നബി ദിനാഘോഷ മുന്നൊരുക്ക സമ്മേളനത്തില്‍ പ്രമുഖ യുവ പണ്ഡിതന്‍ കെ. കെ. എം. സഅദി നടത്തിയ പ്രമേയ വിശദീകരണ പ്രഭാഷണത്തിന്റെ വി സിഡി യുടെ ആദ്യ കോപ്പി കുവൈത്ത് എസ് വൈ എസ് സെന്‍ട്രല്‍ കമ്മറ്റി അംഗം മുഹമ്മദ് അലി ഹാജിക്ക് നല്‍കി ഹുസൈന്‍ കോയ തങ്ങള്‍ നിര്‍വ്വഹിച്ചു. മുസഫ്ഫ എസ് വൈ എസ് പ്രസിഡന്റ് ഒ ഹൈദര്‍ മുസ്‌ല്യാര്‍, വര്‍ക്കിംഗ് പ്രസി. മുസ്തഫാ ദാരിമി കടാങ്കോട്, ജനറല്‍ സിക്രട്ടറി അബ്ദുല്‍ ഹമീദ് സഅദി ഈശ്വര മംഗലം, ട്രഷറര്‍ മുഹമ്മദ് കുട്ടി ഹാജി, ആക്ടിംഗ് പ്രസി. അബ്ദുല്ലക്കുട്ടി ഹാജി തുടങ്ങി നിരവധി പണ്ഡിതരും സാദാത്തീങ്ങളും പൗര പ്രമുഖരും പരിപാടിയില്‍ സംബന്ധിച്ചു.
-
ബഷീര്‍ വെള്ളറക്കാട്
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്