04 March 2009

ഗാര്‍ഡന്‍ ഫുഡ് ഫെസ്റ്റിവല്‍ തുടങ്ങി

ദോഹ : ഗള്‍ഫിലെ പ്രമുഖ ഇന്ത്യന്‍ റസ്റ്റോറന്റ് ശൃംഖലയായ ഗാര്‍ഡന്‍ ഗ്രൂപ്പ് ഒരുക്കുന്ന പ്രഥമ പ്രീ സമ്മര്‍ ഫുഡ് ഫെസ്റ്റിവലിന് ഉജ്ജ്വല തുടക്കം. വിവിധ തരം ബിരിയാണികളും ഖബാബുകളും ഭക്ഷണ പ്രിയരുടെ താല്‍പര്യത്തി നനുസരിച്ച് സംവിധാനം ചെയ്ത ഗാര്‍ഡന്‍ അധികൃതര്‍ ഉദ്ഘാടന ചടങ്ങിനെത്തിയ മുഴുവന്‍ ആളുകളുടേയും പ്രശംസ പിടിച്ചു പറ്റി. ഖത്തറില്‍ മുശൈരിബ് സ്ട്രീറ്റിലെ ലീ മരേജ് എക്സിക്യൂട്ടീവ് റസിഡന്‍സിയിലുള്ള ഗാര്‍ഡന്‍ ഹൈദറാബാദിയില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ മേളയുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് കെ. എം. വര്‍ഗീസും ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് റസ്റ്റോറന്റ്സ് മാനേജിംഗ് ഡയറക്ടര്‍ യൂനുസ് സലീം വാപ്പാട്ടും സംയുക്തമായി നിര്‍വഹിച്ചു.




സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആധികാരികമായ ഇന്ത്യന്‍ ഭക്ഷണ വൈവിധ്യങ്ങള്‍ ആസ്വദിക്കാന്‍ സൌകര്യപ്പെടുന്ന രീതിയിലാണ് ഫുഡ് ഫെസ്റ്റിവല്‍ സംവിധാനം ചെയ്തിരിക്കുന്നതെ എന്ന് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് റസ്റ്റോറന്റ്സ് മാനേജിംഗ് ഡയറക്ടര്‍ യൂനുസ് സലീം വാപ്പാട്ട് പറഞ്ഞു.




കഴിഞ്ഞ ആറ് വര്‍ഷങ്ങളായി വേനലവധി സമയത്ത് ഗാര്‍ഡന്‍ നടത്തി വരുന്ന സമ്മര്‍ ഇന്‍ ഗാര്‍ഡന്റെ ഓരോ എഡിഷനും ധാരാളം സ്വദേശികളേയും വിദേശികളേയും ആകര്‍ഷിച്ചിട്ടുണ്ട്. പ്രീ സമ്മര്‍ ഫെസ്റ്റിവലും ഭക്ഷണ പ്രിയരുടെ പിന്തുണ നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യൂനുസ് പറഞ്ഞു. നിത്യവും വൈകുന്നേരം 6.30 മുതല്‍ 11.30 വരെ ഗുണ നിലവാരമുള്ള ഇന്ത്യന്‍ ഭക്ഷണ വൈവിധ്യം ആസ്വദിക്കാനുള്ള അവസരമാണ് ഈ ഭക്ഷണ മേള നല്‍കുക. ഇന്ത്യയിലും ഗള്‍ഫിലും വിവിധ റസ്റ്റോറന്റുകളില്‍ മികച്ച സേവനം കാഴ്ച വെച്ച ലക്നോ സ്വദേശി കലീമുദ്ധീന്‍ ശൈഖാണ് ഫെസ്റ്റിവലിന്റെ പാചകങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.




ഒരു മാസം നീണ്ടു നില്‍ക്കുന്ന ഭക്ഷോല്‍സവം രണ്ട് ഭാഗങ്ങളായാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യത്തെ പതിനഞ്ച് ദിവസങ്ങളില്‍ ലീ മരേജില്‍ കബാബ്, ബിരിയാണി ഫെസ്റ്റിവലായിരിക്കും. ഈ സമയത്ത് അല്‍ ഖോറില്‍ തട്ടു കട (കേരള ഫുഡ് ) ഫെസ്റ്റിവലാണ് നടക്കുക. രണ്ടാം പകുതിയില്‍ ലീ മരേജില്‍ കേരള ഫുഡ് ഫെസ്റ്റിവലും അല്‍ ഖോറില്‍ കബാബ്, ബിരിയാണി ഫെസ്റ്റിവലുമായിരിക്കും.




കൂട്ടുകാരുമൊത്തും കുടുംബ സമേതവും സ്നേഹ വായ്പുകള്‍ വിനിമയം നടത്താനും ഒന്നിച്ച് ആഹാരം കഴിക്കുവാനും സൌകര്യപ്പെടുത്തി കുടുംബ സംഗമ വേദിയായി മാറിയ ഗാര്‍ഡന്‍ റസ്റ്റോറന്റ് മലയാളികളുടെ മാത്രമല്ല ഖത്തരികളും വിദേശികളുമടങ്ങുന്ന നിരവധി ഉപഭോക്താക്കളുടെ മനസില്‍ ഇടം നേടിയ സ്ഥാപനമാണ്. മുന്‍ വര്‍ഷങ്ങളില്‍ ഗാര്‍ഡന്‍ റസ്റോറന്റ നടത്തിയ ഭക്ഷ്യ മേളകളില്‍ നിന്നും പാഠം ഉള്‍കൊണ്ടും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ കണക്കിലെടുത്തും കൂടുതല്‍ തയ്യാറെടുപ്പു കളോടെയാണ് ഈ വര്‍ഷത്തെ ഭക്ഷ്യ മേള സംവിധാനം ചെയ്തിരിക്കുന്നതെന്ന് ഗാര്‍ഡന്‍ ഓപറേഷന്‍സ് മാനേജര്‍ ജെഫ്രി തോംസണ്‍ പറഞ്ഞു. ഔദ്യോഗികമായി ഇന്ത്യന്‍ ഭക്ഷണങ്ങള്‍ മാത്രം വിതരണം ചെയ്യുന്നതിലൂടെ ഖ്യാതി നേടിയ ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ ഭക്ഷ്യ മേള ഓരോരുത്തര്‍ക്കും വേറിട്ട ഒരു അനുഭവമായിരിക്കും. ജനങ്ങള്‍ നല്‍കിയ അംഗീകാരങ്ങളും സ്വീകാര്യതയും വിനയാന്വിതം സ്വീകരിച്ച് കൂടുതല്‍ മികച്ച ഭക്ഷ്യ മേളയാണ് ഈ വര്‍ഷം ഗാര്‍ഡന്‍ റസ്റ്റോറന്റ് തയ്യാറാക്കിയിട്ടുള്ളത്.




- മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്