20 March 2009
സ്നേഹ സംഗമവും കഥാ ചര്‍ച്ചയും![]() പ്രശസ്ത കഥാകൃത്ത് പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്റെ “ബുള്‍ ഫൈറ്റര്‍” കഥാ സമാഹാരത്തെ കുറിച്ചുള്ള ചര്‍ച്ചയും ഉണ്ടായിരിക്കും. സിനിമാ സംവിധായകനും കഥാകൃത്തുമായ ലാല്‍ജി ജോര്‍ജ് മോഡറേറ്ററായിരിക്കും. കവയത്രി ഷീലാ പോള്‍ കഥയെ കുറിച്ച് ആസ്വാദനം അവതരിപ്പിക്കും. ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍ ഉല്‍ഘാടനം നിര്‍വ്വഹിക്കും. അറബ് ഇന്ത്യാ സാംസ്കാരിക ബന്ധത്തെ കുറിച്ച് ബഷീര്‍ തിക്കൊടി പ്രബന്ധം അവതരിപ്പിക്കും. ദുബായ് അല്‍ ഖിസൈസ് റോയല്‍ പാലസ് ഹോട്ടലില്‍ വെള്ളിയാഴ്ച മാര്‍ച്ച് 20ന് അഞ്ചു മണിക്കാണ് പരിപാടി. - ഹബീബ് തലശ്ശേരി Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്