21 March 2009
ബൈക്കില്‍ ഉലകം ചുറ്റുന്ന വ്ലാഡിമര്‍
തന്‍റെ ബൈക്കില്‍ ലോകം കറങ്ങുകയാണ് വ്ളാദിമിര്‍ യാരെറ്റ്സ് എന്ന ബലാറസുകാരന്‍. 45 രാജ്യങ്ങള്‍ താണ്ടി ഇദ്ദേഹം ഇപ്പോള്‍ യു. എ. ഇ. യില്‍ എത്തിയിരിക്കുന്നു. വ്ളാദിമിര്‍ യാരെറ്റ്സിന്‍റെ മോഹം ഗിന്നസ് ബുക്കില്‍ ഇടം നേടുകയെന്നതാണ്. അതിന് അദ്ദേഹം തെരഞ്ഞെടുത്ത മാര്‍ഗം തന്‍റെ മോട്ടോര്‍ ബൈക്കില്‍ ലോകം ചുറ്റി സഞ്ചരിക്കുക എന്നത്.
2000 മെയ് 27 ന് ബെലാറസിലെ മിന്‍സ്ക്കില്‍ നിന്ന് തുടങ്ങിയ യാത്ര ഇപ്പോഴും തുടരുന്നത് അതു കൊണ്ട് തന്നെ. പോളണ്ട്, ജര്‍മ്മനി, നെതര്‍ലന്‍റ്, ബെല്‍ജിയം തുടങ്ങി തായ് വാന്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ കറങ്ങി ഇപ്പോള്‍ ഇദ്ദേഹം യു. എ. ഇ. യില്‍ എത്തിയിരിക്കുന്നു. മോട്ടോര്‍ ബൈക്കില്‍ ഇദ്ദേഹം എത്തുന്ന 46 മത്തെ രാജ്യമാണ് യു.എ.ഇ. താന്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ പേരുകളെല്ലാം ഇദ്ദേഹം തന്‍റെ ബൈക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യം യാത്ര തുടങ്ങിയ തീയതി, എവിടെയെല്ലാം സഞ്ചരിച്ചു തുടങ്ങിയ എല്ലാ കാര്യങ്ങളും ഈ ബൈക്ക് നോക്കി ഒരാള്‍ക്ക് മനസിലാക്കാം. ഇത്തരത്തില്‍ ബൈക്കില്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഒരു പ്രത്യേക കാരണമുണ്ട്. ബധിരനും മൂകനുമാണ് വ്ളാദിമിര്‍ യാരെറ്റ്. ആംഗ്യ ഭാഷയില്‍ ആരെങ്കിലും ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഇദ്ദേഹം ബൈക്കില്‍ എഴുതി ഒട്ടിച്ചിരിക്കുന്നത്. ബൈക്കിന് ഒരു വശത്ത് വലിയ പെട്ടി കെട്ടി വച്ചാണ് ഇദ്ദേഹത്തിന്‍റെ സഞ്ചാരം. തനിക്ക് വേണ്ട വസ്ത്രങ്ങളും ബൈക്ക് നന്നാക്കാനുള്ള ടൂളുകളും മറ്റ് അവശ്യ സാധനങ്ങളുമെല്ലാം സൂക്ഷിക്കുന്നത് ഈ വലിയ പെട്ടിയില്‍. താന്‍ സഞ്ചരിച്ച രാജ്യങ്ങളിലെ റൂട്ട് മാപ്പും ഇദ്ദേഹം കൃത്യമായി രേഖപ്പെടുത്തി വച്ചിട്ടുണ്ട്. പെട്രോളിന് വേണ്ട കാശ് യാരെറ്റ്സ് സമ്പാദിക്കുന്നതും ഈ യാത്രകളില്‍ നിന്ന് തന്നെ. അതിനായി തന്‍റെ ഹെല്‍മറ്റ് ബൈക്കിന് മുകളില്‍ വച്ച് അതിന് സമീപം സഹായ അഭ്യര്‍ത്ഥ എഴുതി വയ്ക്കുന്നു ഇദ്ദേഹം. താന്‍ സഞ്ചരിച്ച എല്ലാ സ്ഥലങ്ങളില്‍ നിന്നും ഫോട്ടോയെടുത്ത് സൂക്ഷിക്കാനും ഇദ്ദേഹം മറന്നിട്ടില്ല. യു.എ.ഇയില്‍ നിന്ന് ഒമാനിലേക്കാണ് വ്ളാദിമിര്‍ യാരെറ്റ്സിന്‍റെ യാത്ര. ഇപ്പോള്‍ 68 വയസുള്ള ഇദ്ദേഹത്തിന് താന്‍ ഗിന്നസ് ബുക്കില്‍ കയറുമെന്ന കാര്യത്തില്‍ സംശയമേയില്ല. അതിന് അദ്ദേഹം ആംഗ്യ ഭാഷയില്‍ വിശദീകരണവും നല്‍കുന്നു. തന്‍റെ ആരോഗ്യത്തിന് ഇപ്പോഴും ഒരു കുഴപ്പവുമില്ല. ഇനിയും ഒരു പാട് രാജ്യങ്ങള്‍ തനിക്ക് താണ്ടാനാവും. Labels: uae
- സ്വന്തം ലേഖകന്‍
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്