29 March 2009
ജി.സി.സി ഏകീകൃത കറന്‍സി ഉടനുണ്ടാകില്ല
ജി.സി.സി ഏകീകൃത കറന്‍സി 2010 ല്‍ നിലവില്‍ വരില്ലെന്ന് ഉറപ്പായി. ബഹ്റിനിലെ മനാമയില്‍ ചേര്‍ന്ന ജിസിസി ബാങ്കിംഗ് കോണ്‍ഫ്രന്‍സാണ് അടുത്ത വര്‍ഷം ഏകീകൃത കറന്‍സി നടപ്പിലാക്കുക എന്നത് പ്രായോഗികമല്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയത്. ജിസിസി രാജ്യങ്ങള്‍ക്കായി ഏകീകൃത കറന്‍സി 2010 ജനുവരി 1 മുതല്‍ നടപ്പിലാക്കാ നായിരുന്നു അധികൃതരുടെ ആലോചന. എന്നാല്‍ ഇത് അടുത്ത വര്‍ഷം നടപ്പിലാക്കാ നാവില്ലെന്ന് ബഹ്റിനിലെ മനാമയില്‍ ചേര്‍ന്ന ജിസിസി ബാങ്കിംഗ് കോണ്‍ഫ്രന്‍സ് വ്യക്തമാക്കി. ഇതാദ്യമായാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി ഇത്തരത്തില്‍ ഒരു പ്രഖ്യാപനം ഉണ്ടാവുന്നത്.
കറന്‍സി നടപ്പിലാക്കുന്നതിന് മുമ്പുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. 2010 ആകുന്നതോടെ അക്കൗണ്ടിംഗ് യൂണിറ്റ്, ഏകീകൃത കറന്‍സിയുടെ പേര്, കന്‍സിയുടെ മൂല്യം എന്നിവ തയ്യാറാക്കാനാവുമെന്ന് ജിസിസി ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ കൗദ് വ്യക്തമാക്കി. അതേ സമയം കറന്‍സി വിതരണം ചെയ്യാനുള്ള രൂപത്തില്‍ ഈ കാലയളവിനുള്ളില്‍ തയ്യാറാവില്ല. എന്ന് ഏകീകൃത കറന്‍സി പ്രാവര്‍ത്തികമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഏകീകൃത കറന്‍സിക്ക് ഏത് പേര് നല്‍കുമെന്നത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസം നിലനില്‍ക്കു ന്നുണ്ടെന്നാണ് അറിയുന്നത്. ദിനാര്‍, ദിര്‍ഹം, റിയാല്‍ തുടങ്ങിയ പേരുകള്‍ ഉയര്‍ന്ന് വരുന്നുണ്ടെങ്കിലും ഇപ്പോള്‍ ജിസിസി രാജ്യങ്ങളില്‍ നിലവിലുള്ള കറന്‍സികളുടെ പേര് വേണ്ടെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ഗള്‍ഫ് എന്ന അര്‍ത്ഥത്തില്‍ ഖലീജി എന്ന് പേരിടണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. Labels: gulf, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്