ജനൂസിന്റെ ബാനറില്‍ ജനാര്‍ദ്ദനന്‍ നായര്‍ നിര്‍മ്മിക്കുന്ന ‘THE മൂട്ട’ യുടെ ബ്രോഷര്‍, അബുദാബി കേരളാ സോഷ്യല്‍ സെന്‍ററിലെ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഭാവാഭിനയ ചക്രവര്‍ത്തി മധു, പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മക്ക് നല്‍കി ക്കൊണ്ട് പ്രകാശനം ചെയ്തു.
പ്രവാസിയുടെ ജീവിതത്തിലെ നിസ്സാരമെന്ന് തോന്നാവുന്ന കാര്യങ്ങളെ ഹാസ്യാ ത്മകമായി ദൃശ്യാ വിഷ്കരിക്കുന്ന ‘THE മൂട്ട’ എന്ന മ്യൂസിക് വീഡിയോ ആല്‍ബത്തില്‍ ഗള്‍ഫിലെ സമ്പന്നരായ പ്രവാസികളുടെ ജീവിതത്തിലും സാധാരണക്കാരായ ബാച്ചിലര്‍മാരുടെ ജീവിതത്തിലും അസ്വസ്ഥതകള്‍ വിതക്കുന്ന മൂട്ട എന്ന കൊച്ചു ജീവിയുടെ ലീലാ വിലാസങ്ങളെ ചിത്രീകരിക്കുന്നു.
പ്രവാസികള്‍ നിത്യ ജീവിതത്തില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന രസകരമായ സംഭവങ്ങള്‍ ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ വരച്ചു കാട്ടുകയാണ് സംവിധായകന്‍ ജെന്‍സണ്‍ ജോയ്.
സംഗീത സംവിധാനം ധനേഷ്, ഓര്‍ക്കസ്ട്ര സാംസണ്‍ കലാഭവന്‍. പുതുമുഖ ഗായകന്‍ അമല്‍ പാടി അഭിനയി ച്ചിരിക്കുന്നു. കൂടെ ബാബു ഷാജിന്‍, സഗീര്‍ ചെന്ത്രാപ്പിന്നി, ഫ്രെഡിന്‍, ഷംജു, റിയാസ്, റോജിന്‍ എന്നിവരും കഥാ പാത്രങ്ങള്‍ക്ക് ജീവനേകുന്നു.
ചടങ്ങില്‍ ടി. എന്‍. പ്രതാപന്‍ (എം. എല്‍. എ), യു. എ. ഇ. എക്സ്ചേഞ്ച് സി. ഇ. ഒ. സുധീര്‍ കുമാര്‍ ഷെട്ടി, മീഡിയ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ തുടങ്ങിയവര്‍ സംബന്ധിച്ചു.
‘മറിയാമ്മക്കായി’ എന്ന വീഡിയോ ആല്‍ബത്തിലെ ‘അരച്ചോ തിരിച്ചോ’ എന്ന ഗാന ചിത്രീകരണത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധയാ കര്‍ഷിച്ചിരുന്ന ജെന്‍സണ്‍ ജോയ് അബുദാബിയിലെ കലാ രംഗത്ത് ഇതിനകം തന്നെ വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞിരിക്കുന്ന ഒരു കലാ കാരനാണ്.
-
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബിLabels: abudhabi, music
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്