ദോഹ : ഖത്തറില്‍ നിര്‍ബന്ധിത തിരിച്ചയക്കല്‍ ഇല്ലെന്നു മന്ത്രി സഭയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്നതു നിയമ ലംഘനമാണെങ്കിലും അത്തരക്കാരെ കുറ്റവാളികളായി കരുതാറില്ല. തിരിച്ചയയ്ക്കല്‍ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് എല്ലാ അവകാശങ്ങളും ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നു പണം ലഭിക്കാനുണ്ടെങ്കില്‍ അതും കൃത്യമായി കൊടുക്കും. ഇവിടെ നിന്നു പോകാന്‍ ഏറ്റവും കുറഞ്ഞ വിമാന നിരക്കുകള്‍ ലഭ്യമാക്കണമെന്നു വിമാന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കഴിവതും തിരിച്ചയയ്ക്കല്‍ കേന്ദ്രത്തിലെ താമസ കാലാവധി കുറയ്ക്കാനാണു ശ്രമം. തടങ്കലില്‍ കഴിയുന്നവരെ അതിഥികളെ പോലെയാണു കരുതുന്നത്. കരാര്‍ കാലാവധി കഴിയും മുമ്പേ ജോലിയില്‍ നിന്നു പിരിച്ചു വിട്ട ഒട്ടേറെ പേര്‍ പാസ്പോര്‍ട്ടും കിട്ടാനുള്ള പണവും ആവശ്യപ്പെട്ടു വരാറുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
-
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍Labels: law, qatar
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്