03 March 2009
ഖത്തറിന് പുതിയ മലയാളി അംബാസഡര്‍
ദോഹ : മലയാളിയായ ദീപാ ഗോപാലന്‍ വദ്‌വ ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി ചുമതല ഏല്‍ക്കാനായി ഇന്ന് ഖത്തറിലെത്തി. ഗള്‍ഫില്‍ അംബാസഡറായി നിയമിതയാവുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് കണ്ണൂര്‍ സ്വദേശിനി ദീപാ ഗോപാലന്‍. ഭര്‍ത്താവ് അനില്‍ വാദ്വ ഒമാനിലെ ഇന്ത്യന്‍ അംബാസഡറാണ്.
അംബാസഡറാകുന്നതിനു മുമ്പുള്ള പരിശീലന കാലത്താണ് ഇരുവരും പരിചയപ്പെട്ടതും വിവാഹിതരായതും. ഹോങ്‌കോങ്, ചൈന, സ്വിറ്റ്‌സര്‍ലന്റ്, ജനീവ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇരുവരും അംബാസഡര്‍മാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടുതലും ഒരുമിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്നും ഇരുവരും ഓര്‍ക്കുന്നു. 'അംബാസഡര്‍' ദമ്പതിമാരായ ഇവര്‍ക്ക് വിദേശത്ത് ജോലിയുള്ള രണ്ട് ആണ്‍മക്കളാണുള്ളത്. പ്രദ്യുമ്‌നും വിദ്യുതും. ഖത്തറില്‍ അംബാസഡറായിരുന്ന മലയാളിയായ ജോര്‍ജ് ജോസഫ് ബഹ്‌റൈനില്‍ ഇന്ത്യന്‍ അംബാസഡറായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് ദീപ സ്ഥാനമേല്‍ക്കുന്നത്. ജനവരി അവസാനം പുതിയ അംബാസഡര്‍ ചുമതല ഏല്‍ക്കുമെന്ന് ആയിരുന്നു ഖത്തറിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് മാര്‍ച്ച് മാസത്തിലേക്ക് നീട്ടുകയായിരുന്നു. - മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍ Labels: qatar
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്