04 March 2009
ജര്‍മന്‍ ടൂറിസ്റ്റ് കപ്പലിന് വരവേല്‍പ്പ്
ദോഹ : ഖത്തറിലെ ടൂറിസം സാധ്യതകള്‍ വിപുലീകരിക്കുകയും മികച്ച കപ്പലുകള്‍ക്ക് ഖത്തറില്‍ വന്നു പോകുന്നതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി നാനൂറോളം ടൂറിസ്റ്റുകളുമായി ദോഹാ തുറമുഖത്തെത്തിയ പടുകൂറ്റന്‍ ജര്‍മന്‍ ടൂറിസ്റ്റ് കപ്പലിന് ഖത്തര്‍ അധികൃതര്‍ ഊഷ്മളമായ വരവേല്‍പ് നല്‍കി. ടൂറിസ്റ്റുകളുടെ സുരക്ഷിതത്വവും ടൂറിസം വികസന പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യവും കണക്കിലെടുത്ത് ഖത്തര്‍ സന്ദര്‍ശിക്കുന്നതിനുള്ള ജര്‍മന്‍ കപ്പലിന്റെ ആഗ്രഹം അറിയിച്ച ഉടനെ തന്നെ അതിര്‍ത്തി പാസ്പോര്‍ട്ട് മേധാവി ലഫ്റ്റനന്റ് കേണല്‍ നാസര്‍ അല്‍ ഥാനി, ടൂറിസം വകുപ്പ് അധികൃതര്‍ തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കപ്പലിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി.
176 മീറ്റര്‍ നീളവും ഏഴ് നിലകളിലായി ഇരുനൂറോളം ജീവനക്കാരും 500 ആഡംബര ഹോട്ടല്‍ മുറികളും 25 ദേശക്കാരായ നാനൂറ് ടൂറിസ്റ്റുകളുമുള്ള ഈ കപ്പല്‍ ആദ്യമായാണ് ഖത്തറിലെത്തുത്. കപ്പലിനും ടൂറിസ്റ്റുകള്‍ക്കും അനായാസം ഖത്തറിലിറങ്ങുന്നതിനുള്ള എല്ലാവിധ സൌകര്യങ്ങളുമൊരുക്കിയ ഖത്തര്‍ അധികൃതര്‍ക്ക് ഏവരുടേയും പ്രശംസ ലഭിച്ചു. - മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍ Labels: qatar
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്